Advertisment

മ​ത്ര സൂ​ഖി​ലെ ക​ട​ക​ളി​ൽ കാ​മ​റ സ്​​ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം

author-image
ഗള്‍ഫ് ഡസ്ക്
New Update

മ​ത്ര: മ​ത്ര മാര്‍ക്കറ്റിലെ ക​ട​ക​ള്‍ക്കു​ള്ളി​ലും പു​റ​ത്തും കാ​മ​റ സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം സൂ​ഖി​ലെ​ത്തി​യ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ട​ക​ള്‍ ക​യ​റി പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​ർ കാ​മ​റ സ്​​ഥാ​പി​ക്കാ​ത്ത​വ​രോ​ട്​ എ​ത്ര​യും​പെ​െ​ട്ട​ന്ന്​ കാ​മ​റ​ക​ൾ ഘ​ടി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ക​ളി​ലോ മാര്‍ക്കെറ്റിലോ  ഉ​ണ്ടാ​കു​ന്ന മോ​ഷ​ണം പോ​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് പ്ര​ധാ​ന തെ​ളി​വാ​യി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​നും സാ​ധി​ക്കും എ​ന്ന​തി​നാ​ല്‍ പു​തി​യ നി​ര്‍ദേ​ശം വ്യാ​പാ​രി​ക​ള്‍ക്കും അ​നു​ഗ്ര​ഹ​മാ​ണ്.

publive-image

കൂ​ടാ​തെ നി​ര​യാ​യി ക​ട​ക​ളു​ള്ള സൂ​ഖി​ല്‍വെ​ച്ച് വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങാ​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ വ​രു​മ്പോ​ള്‍ വാ​ങ്ങി​യ സ്ഥാ​പ​നം മ​ന​സ്സി​ലാ​കാ​തെ ഏ​തെ​ങ്കി​ലും ക​ട​യി​ല്‍ ക​യ​റി മാ​റ്റി​ത്ത​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വ​ഴി​യു​ണ്ടാ​കു​ന്ന ത​ര്‍ക്ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ഇ​ത് ഉ​പ​ക​രി​ക്കും. സാ​ധ​ന​ങ്ങ​ള്‍ മ​റ​ന്നു​വെ​ക്കു​ക​യോ ന​ഷ്​​ട​പ്പെ​ടു​ക​യോ ചെ​യ്താ​ൽ ക​ട​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ സം​ശ​യി​ച്ച് പ​രാ​തി​പ്പെ​ടു​ന്ന​തു​ മൂ​ല​മു​ള്ള പ്ര​യാ​സ​ങ്ങ​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നും കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മ​റ​ന്നു​വെ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ എ​വി​ടെ വെ​ച്ചു​വെ​ന്ന ധാ​ര​ണ​യി​ല്ലാ​തെ സം​ശ​യ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​ന്ന അ​നു​ഭ​വ​ങ്ങ​ളു​ള്ള ക​ച്ച​വ​ട​ക്കാ​ർ നി​ര​വ​ധി​യാ​ണ്.

Advertisment