Advertisment

മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു

New Update

publive-image

കണ്ണൂർ മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു. മുഴുപ്പിലങ്ങാട് കൂടക്കടവുചിറ ലാക്കണ്ടിക്കു സമീപം താഹിറ മൻസിലിൽ അബൂബക്കർ – ഷംസാദ് ദമ്പതികളുടെ മകൻ പി.കെ.ഹർഷാദ് (23), പള്ളൂർ ഇടയിൽ പീടിക റോഡ് മുത്തപ്പൻ ബസ് സ്റ്റോപ്പിനടുത്ത് നൂറാസിൽ കെ.സി.സലിം – സാബിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് സഫ്‍വാൻ (20) എന്നിവരാണു മരിച്ചത്.

തലശ്ശേരി എസ്എഫ്ഐ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റും മുഴപ്പിലങ്ങാട് ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റി അംഗവുമാണു പി.കെ.ഹർഷാദ്. സഹോദരങ്ങൾ: അഫ്നാസ്, നിക്മൽ. തലശ്ശേരിയിൽ റെഡിമെയ്ഡ് ഷോപ്പിലെ സെയിൽസ്മാനാണു മുഹമ്മദ് സഫ്‍വാൻ. സഹോദരങ്ങൾ: സൽമാൻ, യാസിൻ, ഹിബ.

bike acsident
Advertisment