Advertisment

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു; മുതിരപ്പുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

New Update

മൂന്നാര്‍: മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 1599.20 മീറ്റര്‍ എത്തിയതോടെയാണ് ഷട്ടര്‍ 30 സെന്റിമീറ്റര്‍ തുറന്നത്. രാവിലെ 9 മണിയോടെയാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 12.50 ക്യുമക്‌സ് വെള്ളമാണ് ഇതിലൂടെ പുറത്തേക്ക് ഒഴുക്കിവിടുന്നത്.

Advertisment

publive-image

1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കട്ടി, ലോവര്‍ പെരിയാര്‍ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം, ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 54 സെന്റിമീറ്ററായി ഉയര്‍ത്തും. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ മഴ തുടരുകയാണ്. കോഴിക്കോട്ടെ മലയോര മേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായി.

Advertisment