Advertisment

99.22 ശതമാനം ക്ലെയിമുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കി മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്

New Update

കൊച്ചി: മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 563 കോടി രൂപയുടെ ക്ലെയിമുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 15,342 ഡെത്ത് ക്ലെയിമുകളാണ് കമ്പനി തീര്‍പ്പാക്കിയത്. ഇതോടെ ക്ലെയിം പെയ്ഡ് അനുപാതം 99.22 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രകടനത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Advertisment

publive-image

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രകടനത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വ്യക്തിഗത മരണ ക്ലെയിമുകളാണ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി തീര്‍പ്പാക്കിയത്. കഴിഞ്ഞ 5 വര്‍ഷങ്ങളിലും ക്ലെയിം പെയ്ഡ് അനുപാതം സ്ഥിരമായി മെച്ചപ്പെടുത്തിയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 99 ശതമാനത്തിലേക്ക് എത്തിയത്. ഉപഭോക്തൃ വിശ്വാസം ഉറപ്പിക്കുന്ന നേട്ടമാണിത്.

കമ്പനി ആരംഭിച്ചതിനു ശേഷം 1,12,946 പോളിസി ഹോള്‍ഡര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കായി 3,238 കോടി രൂപയുടെ വ്യക്തിഗത മരണ ക്ലെയിമുകളാണ് മാക്‌സ് ലൈഫ് വിതരണം ചെയ്തത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച 15,463 മരണ ക്ലെയിമുകളില്‍ 120 എണ്ണം മാത്രമാണ് നിരസിക്കപ്പെട്ടത്, ഒരു പോളിസി പെന്റിങാണ്.

'മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സില്‍, ഉപഭോക്താക്കളെ സാമ്പത്തികമായി പരിരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഒരു ലൈഫ് ഇന്‍ഷുറന്‍സ് കരാറിലെ സത്യത്തിന്റെ ഏറ്റവും വലിയ നിമിഷമാണ് മരണ ക്ലെയിം നല്‍കുക എന്നത്, മാത്രമല്ല ഒരു ലൈഫ് ഇന്‍ഷുറര്‍ക്ക് ഉപഭോക്താക്കളോടുള്ള നന്ദിയുടേയും വിശ്വാസ്യതയുടെയും ആത്യന്തിക പ്രകടനമാണത്.' മാക്‌സ് ലൈഫ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു.

max life insurence
Advertisment