Advertisment

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി; തെരഞ്ഞടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാത്ത ബിജെപി പരാജയങ്ങള്‍ മറയ്ക്കാന്‍ ഭിന്നിപ്പിക്കല്‍ തന്ത്രം പയറ്റുകയാണ്

New Update

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഒരുപോലെയാണെന്നുമാണ് മായാവതി കുറ്റപ്പെടുത്തിയത്.

തങ്ങളുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ പയറ്റുകയാണ് ബിജെപി സ്ഥിരമായി ചെയ്യുന്നതെന്നു പറഞ്ഞ മായാവതി മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്‌യുടെ മരണം പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ ഉപയോഗിക്കുകയാണെന്നും തുറന്നടിച്ചു.

Advertisment