Advertisment

മെഡിസിനില്‍ സ്വര്‍ണ്ണ മെഡല്‍; തല മുണ്ഡനം ചെയ്ത് രണ്ട് വെള്ള വസ്ത്രവും ഒരു പാത്രവുമെടുത്ത് ഡോക്ടര്‍ ഹീസ സന്യാസത്തിലേയ്ക്ക്

New Update

എംബിബിഎസുകാരി കോടികളുടെ സ്വത്തുപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിച്ചു. സൂററ്റ് സ്വദേശിയായ ഹീന ഹിഗഡ് എന്ന 28 വയസ്സുകാരിയായ യുവതിയാണ് തലമുണ്ഡനം ചെയ്ത് ജൈന സന്യാസിയായത്. ലൗകീക ജീവിത്തിലെ സുഖസൗകര്യങ്ങള്‍ വെടിഞ്ഞ് സാധ്വി ശ്രീ വിശ്വറാം എന്ന സന്യാസി നാമം സ്വീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ യുവതി.

Advertisment

publive-image

12 വര്‍ഷമായി ഒറ്റയ്ക്കായിരുന്നു ഹീനയുടെ താമസം. അഹമ്മദാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ മെഡിസിന്‍ പാസായ ഹീന മൂന്ന് വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരുകയായിരുന്നു. ഇതിനിടെയാണ് അവര്‍ സന്ന്യാസ ജീവിതം സ്വീകരിച്ചത്. ഹീനയുടെ കുടുംബം ധനികരാണ്. അതുകൊണ്ട് ആത്മീയ ജീവിതം സ്വീകരിക്കുന്നതില്‍ വലിയ എതിര്‍പ്പുകളാണ് വീട്ടില്‍ നിന്നും ഹീനയ്ക്ക് നേരിടേണ്ടിവന്നത്. എന്നാല്‍, തന്റെ ലക്ഷ്യം ഉപേക്ഷിക്കാന്‍ ഹീന തയ്യാറായില്ല.

വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ ആത്മീയതയില്‍ ഹീന വളരെയധികം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തല മുണ്ഡനം ചെയ്ത് രണ്ട് വെള്ള വസ്ത്രവും ഒരു പാത്രവുമെടുത്താണ് ഹീന സ്വന്തം വീട് വിട്ടിറങ്ങിയത്. കഴിഞ്ഞവര്‍ഷം ഭവ്യ ഷാ എന്ന 12 വയസുകാരനായ കുട്ടിയും സന്യാസി ദീക്ഷ സ്വീകരിച്ചിരുന്നു. വജ്ര വ്യാപാരിയുടെ മകനായിരുന്നു ഭവ്യ ഷാ.

Advertisment