Advertisment

ഒറ്റഈട്ടിയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ മീനച്ചില്‍ പഞ്ചായത്ത് ജീവനക്കാരനായ യുവാവിനെ കാണാതായി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : മീനച്ചില്‍ പഞ്ചായത്ത് ജീവനക്കാരന്‍ ജോബി കണിയാംപടിക്കലിനെ ഉരുള്‍പൊട്ടലിനിടെ കാണാതായി. വാഗമണ്‍ - തീക്കോയി റോഡില്‍ ഒറ്റഈട്ടി പ്രദേശത്ത് ഭാര്യ വീട്ടിലേയ്ക്ക് പോകുകയായിരുന്ന ജോബിയെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‍ കാണാതായി എന്നാണ് റിപ്പോര്‍ട്ട്.

തിടനാട് പിണ്ണാക്കനാട് സ്വദേശിയാണ് ജോബി. ഒറ്റഈട്ടിയിലെ ഭാര്യ വീട്ടിലേയ്ക്ക് പോകാനായി ഇവിടെയെത്തിയ ജോബിയെ നാട്ടുകാരിലൊരാള്‍ മുന്നോട്ടു പോകുന്നത് വിലക്കുകയായിരുന്നു.

ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയമുണ്ട്‌ അവിടെയ്ക്ക് പോകരുതെന്ന് നാട്ടുകാരന്‍ പറഞ്ഞതോടെ തിരിച്ചുനടന്ന ജോബിയെ പിന്നീട് കാണാതായി എന്നാണ് റിപ്പോര്‍ട്ട്. സ്വന്തം വീട്ടിലോ ഭാര്യ വീട്ടിലോ എത്താത്തതിനാല്‍ ഇദ്ദേഹത്തിനായി നാട്ടുകാര്‍ തിരച്ചിലിലാണ്.

mazha
Advertisment