follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റും വേണം;ജയിലില്‍ വേണ്ട സുഖസൗകര്യങ്ങള്‍ വിവരിച്ച്‌ ശശികലയുടെ കത്ത് ; ചിന്നമ്മയ്ക്കായി സെല്ലില്‍ കട്ടിലും ടിവിയും സഹായിയും ഉണ്ടാകും , ഭക്ഷണം മറ്റ് തടവുകാര്‍ക്ക് നല്‍കുന്നത് തന്നെയെന്ന്‌ ജയില്‍ അധികൃതര്‍.?

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 15/02/2017

ചെന്നൈ : അനധികൃതസ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു കോടതിയില്‍ കീഴടങ്ങും മുമ്പേ പരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് വേണ്ട സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല. ആവശ്യങ്ങള്‍ നിരത്തി ജയില്‍ അധികൃതര്‍ക്കാണ് ശശികല കത്തയച്ചത്.

പ്രമേഹം ഉളളതിനാല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണം, പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവയാണ് കത്തിലെ പ്രധാന ആവശ്യങ്ങള്‍.



ശശികലയെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കുമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. സെല്ലില്‍ കട്ടിലും ടിവിയും ഉണ്ടാകും. ഒരു സഹായിയേയും അനുവദിക്കുമെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണമേ ശശികലയ്ക്കും നല്‍കുകയുള്ളൂ.

അഴിമതി കേസില്‍ നാല് വര്‍ഷം തടവിന് സുപ്രീം കോടതി ശിക്ഷ വിധിച്ചതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹങ്ങള്‍ അവസാനിച്ചിരുന്നു. എത്രയും പെട്ടെന്ന് കീഴടങ്ങാനാണ് വിചാരണ കോടതി വിധി ശരിവെച്ച സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കീഴടങ്ങാന്‍ സാവകാശം ചോദിച്ച ശശികലയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഉടന്‍ കീഴടങ്ങണമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമറിയില്ലേയെന്ന് ശശികലയുടെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു.

കോടതിയുടെ അന്ത്യശാസനം വന്നതോടെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലേക്ക് റോഡ് മാര്‍ഗം ശശികല തിരിച്ചു. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് കോടതിയില്‍ ഹാജരാകാനാണ് സുപ്രീം കോടതി നിര്‍ദേശം. ശശികലയുടെ അഭിഭാഷകന്‍ പരപ്പന അഗ്രഹാര കോടതിയിലെത്തി. ശശികലയുടെ ബന്ധുക്കളായ ഇളവരശിയും സുധാകരനും ശശികലക്കൊപ്പം ബംഗളൂരു കോടതിയില്‍ കീഴടങ്ങും.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+