follow us

1 USD = 65.515 INR » More

As On 23-03-2017 16:06 IST

ഇന്നുച്ചവരെ കോടികള്‍കൊണ്ട് അമ്മാനമാടിയ ചിന്നമ്മയ്ക്ക് ഇനി ജയിലില്‍ 50 രൂപ ദിവസക്കൂലി. ജോലി മെഴുകുതിരി നിർമാണം. പതിനായിരമൊന്നുമില്ല ആകെ 3 സാരികള്‍ !!

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍ » Posted : 15/02/2017

ബാംഗ്ലൂര്‍ ∙ അനധികൃത സ്വത്തു കേസിൽ കോടതി ശിക്ഷിച്ച അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്ക് അവര്‍ ചോദിച്ചതുപോലെ പാരപ്പന അഗ്രഹാര ജയിലിൽ ജയിലില്‍ വി ഐ പി സൌകര്യമൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല അനുവദിച്ചത് സാധാരണ സെൽ.



മാത്രമല്ല ശശികല മറ്റു രണ്ട് പ്രതികൾക്കൊപ്പമാണ് സെല്ലിൽ കഴിയേണ്ടത്. ജയിലിൽ മെഴുകുതിരി നിർമാണവും ചന്ദനത്തിരി നിർമാണവുമാണ് ശശികലയ്ക്ക് ലഭിച്ച ജോലി. ഇന്ന് ഉച്ച വരെ കോടികള്‍ ഒഴുക്കി 124 എം എല്‍ എ മാരെ ആഡംബര റിസോട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ശശികലയ്ക്ക് ഇനി 50 രൂപയാണ് ദിവസവേതനം. ഞായറാഴ്ചയും ജോലി ചെയ്യേണ്ടി വരും.

പതിനായിരം സാരികള്‍ക്കപ്പുറം പോയസ് ഗാര്‍ഡനില്‍ സ്വന്തമായുള്ള ശശികലയ്ക്ക് ജയിലില്‍ അനുവധിച്ചിട്ടുള്ളത് മൂന്നു സാരികൾ മാത്രം . സെല്ലിൽ ശശികലയ്ക്ക് ഒരു ടിവിസെറ്റും കിടക്കയും ഒരു ടേബിൾ ഫാനും അനുവദിച്ചിട്ടുണ്ടെന്നതാണ് ആകെ ആര്‍ഭാടം .



നേരത്തെ, പ്രത്യേക മുറിയും നിരവധി ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ട് ശശികല ജയിൽ അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു.

ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണം, വെസ്റ്റേൺ ശൈലിയിലുള്ള ശുചിമുറി, 24 മണിക്കൂറും ചൂടുവെള്ളം, മിനറൽ വാട്ടർ എന്നിവ ജയിൽ മുറിയോടു ചേർന്നു വേണം എന്നതായിരുന്നു പ്രധാന ആവശ്യങ്ങൾ.

പ്രത്യേക ജയിൽ മുറിയിൽ ടിവി, മിനറൽ വാട്ടർ, ഒരു സഹായി എന്നിവ ലഭ്യമാക്കണമെന്നും ശശികല ആവശ്യപ്പെട്ടതായാണു ജയിൽ അധികൃതരിൽനിന്നു ലഭിക്കുന്ന സൂചന. ഭക്ഷണം ജയിലിലെ സാധാരണ തടവുകാര്‍ക്കുള്ളത് കഴിക്കേണ്ടി വരും . എല്ലാം കൂടി കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ഇതാണ് - രണ്ടു നാല് ദിനം കൊണ്ടോരുവനെ ............!!





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+