follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍നിന്നും എംഎല്‍എമാരെ ഒഴിപ്പിക്കാനുള്ള നീക്കം തമിഴ്‌നാട് ഉപേക്ഷിച്ചു ;പുതിയ സര്‍ക്കാരുണ്ടാകുന്നതുവരെ റിസോര്‍ട്ടില്‍ തുടരുമെന്ന് എംഎല്‍എമാര്‍ !

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 16/02/2017

ചെന്നൈ : കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍നിന്നും എംഎല്‍എമാരെ ഒഴിപ്പിക്കാനുള്ള നീക്കം തമിഴ്‌നാട് പൊലീസ് ഉപേക്ഷിച്ചു. എംഎല്‍എമാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണിത്. റിസോര്‍ട്ട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എമാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ല.



പുതിയ സര്‍ക്കാരുണ്ടാകുന്നതുവരെ റിസോര്‍ട്ടില്‍ തുടരുമെന്നാണ് എംഎല്‍എമാരുടെ നിലപാട്. വൈകിട്ട് നാലു മണിക്കു മുന്‍പ് റിസോര്‍ട്ട് ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരമേഖലാ ഐജിയും കാഞ്ചീപുരം എസ്പിയും എംഎല്‍എമാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇടയ്ക്ക് പൊലീസും എംഎല്‍എമാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. റിസോര്‍ട്ടിന് പുറത്ത് ഇപ്പോഴും കനത്ത പൊലീസ് സന്നാഹം തുടരുകയാണ്. അതേസമയം, എംഎല്‍എമാര്‍ തടവിലാണെന്ന മധുര സൗത്ത് എംഎല്‍എ ശരവണന്റെ പരാതിയില്‍ പൊലീസ് എംഎല്‍എമാരില്‍നിന്നും മൊഴിയെടുത്തു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+