follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

തമിഴ്നാട്ടിലെ പുതിയ സര്‍ക്കാര്‍ രൂപീകരണം: ഗവര്‍ണര്‍ ഇന്ന് നിര്‍ണ്ണായക തീരുമാനമെടുത്തെക്കും

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 16/02/2017

ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍റാവു ഇന്നു തന്നെ നിര്‍ണ്ണായക തീരുമാനമെടുത്തെക്കും. അണ്ണാ ഡിഎംകെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവൽ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ വീണ്ടും രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചു.

പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പട്ടിക ഇരുവരും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് അവസരം ലഭിക്കണമെന്ന ആവശ്യമാണ് ഇരുവരും ഗവര്‍ണര്‍ക്കുമുന്നില്‍ ഉന്നയിച്ചത്. ആരെ ആദ്യം വിശ്വാവോട്ട് തേടാന്‍ സഭയിലേക്ക് അയയ്ക്കും എന്നതാണ് ചോദ്യം.



സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തില്‍ തന്നെവേണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശങ്ങളെല്ലാം. മുഖ്യമന്ത്രി നിയമനത്തിന് അവകാശ വാദമുന്നയിച്ച പനീര്‍സെല്‍വത്തെയും പളനിസാമിയെയും നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് പൊതുവിലയിരുത്തല്‍.

അങ്ങനെയെങ്കില്‍ ഇപ്പോള്‍ സഭയിലുള്ള 233 അംഗങ്ങള്‍ വോട്ടിലൂടെ മുഖ്യമന്ത്രിയെ തീരുമാനിയ്ക്കും. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പളനിസാമിയെ ക്ഷണിക്കാതെ കൂത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് അവര്‍. എന്നാല്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരെ പുറത്തുവിടണമെന്ന ആവശ്യമാണ് ഒ.പി.എസ് വിഭാഗം ഉന്നയിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+