follow us

1 USD = 65.515 INR » More

As On 23-03-2017 16:06 IST

ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍; പുതിയ സർക്കാർ വന്നാലും ശാശ്വതമായി തുടരില്ലെന്നും സ്റ്റാലിൻ

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 16/02/2017

ഡി.എം.കെ വര്‍ക്കിങ് ചെയര്‍മാന്‍ എം.കെ സ്റ്റാലിന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അയച്ച കത്തിലാണ് തിരഞ്ഞെടുപ്പിനൊരുങ്ങാനുള്ള ആഹ്വാനം ഉണ്ടായിരിക്കുന്നത്.



ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയില്‍ നടക്കുന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് ഡി.എം.കെ. ശശികല പക്ഷം തിരഞ്ഞെടുത്ത നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സാമിയോടും കാവല്‍ മുഖ്യമന്ത്രിയായ ഒ.പനീര്‍ ശെല്‍വത്തോടും പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതാണ് സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടലില്‍ ഡി.എം.കെ എത്തിച്ചേര്‍ന്നത്.

കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിന്റെ നേതൃത്വത്തിൽ നിലവിൽ ഉള്ള സർക്കാർ താൽക്കാലിക ഭരണ സംവിധാനം മാത്രമാണ്. ജൂണിലോ ജൂലൈയിലോ ഒരുപക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപു പോലും ഇടക്കാല തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും സ്റ്റാലിൻ പ്രവർത്തകരോട് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ സർക്കാർ വന്നാലും ശാശ്വതമായി തുടരില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍റാവു ഇന്ന് നിര്‍ണായക തീരുമാനം എടുത്തേക്കും. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ പനീർസെൽവത്തെ പിന്തുണയ്ക്കുമെന്നാണ് ഡിഎംകെയുടെ നിലപാട്.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+