follow us

1 USD = 64.125 INR » More

As On 27-07-2017 14:10 IST

എടപ്പാടി പളനിസ്വാമി പുതിയ തമിഴ്നാട് മുഖ്യമന്ത്രിയാകും. ഗവര്‍ണറുടെ തീരുമാനം ഇന്ന് തന്നെ

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 16/02/2017

ചെന്നൈ: അണ്ണാ ഡി എം കെ ശശികല വിഭാഗം നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസ്വാമിയെ ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരിക്കാന്‍ വിളിച്ചേക്കുമെന്ന് സൂചന. തന്നെ പിന്തുണയ്ക്കുന്ന എം എല്‍ എ മാര്‍ ഒപ്പിട്ട കത്തുമായി പളനിസ്വാമി പതിനൊന്നരയ്ക്ക് വീണ്ടും ഗവര്‍ണറെ കാണും.



പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെയാണോ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 117 എം എല്‍ എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടോ എന്നീ കാര്യങ്ങളാണ് ഗവര്‍ണര്‍ പരിഗണിക്കുന്നത്. പളനിസ്വാമിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക്‌ ബോധ്യമായാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാണ് സാധ്യത.

നിലവില്‍ 124 എം എല്‍ എമാരുടെ പിന്തുണ പളനിസ്വാമി അവകാശപ്പെടുന്നുണ്ട്. പനീര്‍ ശെല്‍വത്തിന് 11 എം എല്‍ എമാരുടെ പിന്തുണ മാത്രമാണുള്ളത്. ഡി എം കെ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം അവര്‍ ഗവര്‍ണര്‍ക്ക്‌ എഴുതി നല്‍കിയിട്ടില്ല.

അതിനാല്‍ ഭരണഘടനാ പരമായ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ രേഖാമൂലം പിന്തുണ അവകാശപ്പെടുന്ന ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ പളനിസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുക എന്ന തീരുമാനത്തിലാണ് ഗവര്‍ണര്‍ എത്തിയിട്ടുള്ളതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഇന്നോ നാളെയോ സത്യപ്രതിജ്ഞ ഉണ്ടാകും. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സാവകാശം അനുവദിക്കാനാണ് സാധ്യത.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+