follow us

1 USD = 64.430 INR » More

As On 27-06-2017 01:36 IST

എടപ്പാടി പളനിസ്വാമി പുതിയ തമിഴ്നാട് മുഖ്യമന്ത്രി. സത്യപ്രതിഞ്ജ ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക്, ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 16/02/2017



ചെന്നൈ: അണ്ണാ ഡി എം കെ ശശികല വിഭാഗം നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസ്വാമിയെ ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരിക്കാന്‍ ക്ഷണിച്ചു . പതിനൊന്നരയ്ക്ക് പളനിസ്വാമിയെ രാജ്ഭവനിലേയ്ക്ക് ക്ഷണിച്ചുവരുത്തിയ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു .

ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം രാജ്ഭവന്‍ പുറത്തു വിട്ടു . സത്യപ്രതിഞ്ജ ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് നടക്കും . ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അദ്ദേഹത്തിനു ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട് .

പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെയാണോ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 117 എം എല്‍ എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടോ എന്നീ കാര്യങ്ങളാണ് ഗവര്‍ണര്‍ പരിഗണിച്ചത്. പളനിസ്വാമിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക്‌ ബോധ്യമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം .

നിലവില്‍ 124 എം എല്‍ എമാരുടെ പിന്തുണ പളനിസ്വാമി അവകാശപ്പെടുന്നുണ്ട്. പനീര്‍ ശെല്‍വത്തിന് 10 എം എല്‍ എമാരുടെ പിന്തുണ മാത്രമാണുള്ളത്.



അതിനാല്‍ ഭരണഘടനാ പരമായ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ രേഖാമൂലം പിന്തുണ അവകാശപ്പെടുന്ന ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ പളനിസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുക എന്ന തീരുമാനം മാത്രമായിരുന്നു ഗവര്‍ണര്‍ക്ക് മുന്‍പിലുണ്ടായിരുന്നത് .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+