follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിനു കീഴിലാകുന്നത് അനുവദിക്കില്ല ;അതൃപ്തി അറിയിച്ച് വി. മൈത്രേയന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന്‌ പനീര്‍ സെല്‍വം

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 16/02/2017

ചെന്നൈ : അണ്ണാ ഡിഎംകെ നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യ മന്ത്രിയാകുന്നതിനെതിരേ ഒ.പനീര്‍സെല്‍വം രംഗത്ത്. പാര്‍ട്ടിയും സര്‍ക്കാരും ഒരു കുടുംബത്തിനു കീഴിലാകുന്നത് അനുവദിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വി. മൈത്രേയന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.



എടപ്പാടി പളനിസാമി ഇന്നു വൈകിട്ട് അഞ്ചിന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശശികലയുടെ വിശ്വസ്തനായ പളനിസാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ക്ഷണിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നത്.

15 ദിവസത്തിനകം പളനിസാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+