follow us

1 USD = 64.301 INR » More

As On 28-04-2017 23:41 IST

ജയലളിതയുടെ മരണത്തിന് ഉത്തരവാദികളായവരുടെ ഭരണത്തിൽ മനോവേദന അനുഭവിക്കുകയാണെന്ന് പനീർസെൽവം

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 16/02/2017

ചെന്നൈ ∙ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ ഗ്രീൻവേയ്സ് റോഡിലെ വീടിനു നേരെ കല്ലേറ്. ശശികല വിഭാഗത്തിന്‍റെ നിര്‍ദേശപ്രകാരം മന്നാര്‍ഗുഡി മാഫിയയാണ് കല്ലെറിഞ്ഞതെന്നാണ് റിപ്പോർട്ട്. സ്ഥലത്തു സംഘർഷാവസ്ഥയാണ്. കൂടുതൽ പൊലീസിനെ വിന്യസിച്ചു.



അതേസമയം, പളിനിസാമിയെ തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ഗവർണർ സി.വിദ്യാസാഗർ റാവു ക്ഷണിച്ചതോടെ ധർമയുദ്ധം തുടരുമെന്നു പനീർസെൽവം പ്രതികരിച്ചു. പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണം ഒരു കുടുംബത്തിന്റെ കയ്യിൽ പോകുന്നത് അംഗീകരിക്കാനാകില്ല. അതു തടയാനായി പോരാട്ടം തുടരും. ജയലളിതയുടെ മരണത്തിന് ഉത്തരവാദികളായവരുടെ ഭരണത്തിൽ മനോവേദന അനുഭവിക്കുകയാണു തമിഴ്ജനതയെന്നും പനീർസെൽവം പറഞ്ഞു.

എഐഎഡിഎംകെയുടെ ഇപ്പോഴത്തെ നീക്കങ്ങൾക്കെതിരെ പനീർസെൽവം പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. രാജി പിൻവലിക്കാനും മുഖ്യമന്ത്രിയായി തുടരാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പനീർസെൽവവും ഗവർണറെ കണ്ടിരുന്നു. എന്നാൽ എംഎൽഎമാരുടെ പിന്തുണയുണ്ടെന്നതു തെളിയിക്കാൻ സാധിക്കാത്തതാണ് അദ്ദേഹത്തിനു വിനയായത്





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+