follow us

1 USD = 64.165 INR » More

As On 18-08-2017 18:23 IST

ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് നിന്നിറങ്ങേണ്ടി വരും.! : ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ പുതിയ പ്രവചനം ശ്രദ്ധേയമാകുന്നു

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 17/02/2017

ജയലളിതയുടെ മരണം പ്രവചിച്ചുവെന്നവകാശപ്പെട്ട് രംഗത്ത് വന്ന വേണു സ്വാമിയെന്ന ജ്യോതിഷിയുടെ മറ്റൊരു പ്രവചനം വൈറലാകുന്നു. ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് നിന്നിറങ്ങേണ്ടി വരുമെന്നും മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്നാണ് ഇയാളുടെ രണ്ടാമത്തെ പ്രവചനം.



തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടേത് മാത്രമല്ല ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടേയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് ജ്യോതിഷി വേണു സ്വാമി രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ടാമത്ത പ്രവചനമാണ് വലിയ വാര്‍ത്തയായത്.2016 സെപ്റ്റംബറിനും 2017 സെപ്റ്റംബറിനും ഇടയില്‍ ദക്ഷിണേന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് അപകടം സംഭവിക്കുമെന്നായിരുന്നത്രേ വേണു സ്വാമി പ്രവചിച്ചിരുന്നത്.

2016 ഡിസംബര്‍ 5നായിരുന്നു ജയലളിതയുടെ മരണം.ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമെന്നും ഈ ജ്യോതിഷി പ്രവചിച്ചിരുന്നതായി അവകാശപ്പെടുന്നു. ജയലളിതയുടെ മരണശേഷം രണ്ടാഴ്ചകളോളമായി അധികാര തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു.

ദക്ഷിണേന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വരുമെന്നും ഭരണത്തിലിരിക്കുന്ന മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്ന ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രവചനം വൈറലായി കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമി ശശികല വിഭാഗത്തിന്റെ വെറും റബ്ബര്‍ സ്റ്റാമ്പ് മാത്രമാണ്.പനീര്‍ശെല്‍വത്തിന് പുറത്തിരിക്കേണ്ടിയും വന്നു.ശശികലയ്ക്ക് മുഖ്യമന്ത്രിയാവുന്നതിന് വേണ്ടി പനീര്‍ശെല്‍വത്തെക്കൊണ്ട് രാജിവെയ്പ്പിക്കുകയായിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+