follow us

1 USD = 64.301 INR » More

As On 28-04-2017 23:41 IST

വിപ്പ് ലംഘിച്ച് പളനി സ്വാമിക്കെതിരെ വോട്ടു ചെയ്യാനൊരുങ്ങി പനീര്‍ശെല്‍വത്തിനൊപ്പമുള്ള 11 എംഎല്‍എമാര്‍. അയോഗ്യരായി ഉപതെരെഞ്ഞെടുപ്പില്‍ മത്സരിച്ചു ശക്തി തെളിയിക്കാന്‍ നീക്കം. ജയലളിതയുടെ താല്‍പര്യം സംരക്ഷിക്കണമെന്ന് എംഎല്‍എമാരോട് ഓപിഎസ്

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 17/02/2017

ചെന്നൈ ∙ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നിര്‍ണ്ണായക കരുനീക്കങ്ങളുമായി പനീര്‍ശെല്‍വം വിഭാഗം രംഗത്ത്. അണ്ണാ ഡി എം കെയുടെ വിപ്പ് ലംഘിച്ച് പളനി സ്വാമിക്കെതിരെ വോട്ടു ചെയ്യാനാണ് പനീര്‍ശെല്‍വത്തിനൊപ്പമുള്ള 11 എം എല്‍ എ മാരുടെയും തീരുമാനം . അങ്ങനെ വന്നാല്‍ നിയമസഭാംഗത്വം അസാധു ആകുകയും ഉപതെരെഞ്ഞെടുപ്പ് നടക്കുകയും ചെയ്യും .

ഈ ഉപതെരെഞ്ഞെടുപ്പിനെ നേരിട്ട് വീണ്ടും ജയിച്ചുവന്നു ശക്തി തെളിയിക്കാനും സര്‍ക്കാരിനെ വെല്ലുവിളിക്കാനുമാണ് പനീര്‍ശെല്‍വം വിഭാഗത്തിന്‍റെ നീക്കം . ഇപ്പോഴത്തെ സാഹചര്യത്തില്‍ വന്‍ ജനപിന്തുണ തങ്ങള്‍ക്കുണ്ടെന്ന കണക്കുകൂട്ടലിലാണ് ഓ പി എസ് ക്യാമ്പ് . ഈ നീക്കം വിജയിച്ചാല്‍ അത് സര്‍ക്കാരിനും തലവേദനയായി മാറും .



അതേസമയം പളനിസ്വാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനയും . 120 എം എല്‍ എ മാര്‍ ഇപ്പോഴും അദ്ദേഹത്തിനൊപ്പം ഉറച്ചു നില്‍ക്കുകയാണ് . പനീര്‍ശെല്‍വത്തിനൊപ്പമുള്ള 11 എം എല്‍ എ മാരു൦ ഒറ്റക്കെട്ടായി നിന്നാലും ഡി എം കെ യുടെ 89 ഉം കോണ്‍ഗ്രസിന്‍റെ 8 ഉം മുസ്ലീം ലീഗിന്‍റെ ഏക സീറ്റും കൂട്ടിയാലും 109 എം എല്‍ എ ആമ്രുടെ പിന്തുണയെ ആകൂ .

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 വോട്ടു വേണം. നിലവില്‍ ശശികല ക്യാമ്പില്‍ വിള്ളലുകള്‍ ഇല്ലെന്നു വ്യക്തമായിരിക്കെ ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യതകള്‍ പളനിസ്വാമിക്ക് അനുകൂലമാണ് .

അതേസമയം , ജയലളിതയുടെ താൽപര്യം സംരക്ഷിക്കാന്‍ പളനിസാമിക്കെതിരെ വോട്ടുചെയ്യാൻ പനീർസെൽവം അണ്ണാ ഡിഎംകെ എംഎൽഎമാരോട് ആവശ്യപ്പെട്ടു. പളനിസാമിയെ പുറത്താക്കി ജയലളിതയുടെ താൽപര്യം സംരക്ഷിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തു .

വോട്ടു രേഖപ്പെടുത്തും മുൻപ് ശരിക്കു ചിന്തിക്കുക. സമ്മർദ്ദത്തിന് അടിപ്പെടരുത്. കുടുംബവാഴ്ച തമിഴ്നാട് രാഷ്ട്രീയത്തിലേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർവാത്മനാ ശ്രമിച്ചയാളാണ് അമ്മ. അവസാനം വരെയും ഈ നിലപാടു പുലർത്തിയായിരുന്നു അമ്മയുടെ പ്രവർത്തനമെന്നും പനീർസെൽവം അണ്ണാഡിഎംകെ എംഎൽഎമാരെ ഓർമിപ്പിച്ചു.

പളനിസാമി സർക്കാരിനെതിരെ വോട്ടുചെയ്യാൻ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയും കോണ്‍ഗ്രസും മുസ്ലീംലീഗും തീരുമാനിച്ചിട്ടുണ്ട് . പാർട്ടി വർക്കിങ് ചെയർമാൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ വൈകിട്ട് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് പളനിസാമി സർക്കാരിനെതിരെ വോട്ടു ചെയ്യാൻ തീരുമാനിച്ചത്. ഫലത്തിൽ, പനീർസെൽവം വിഭാഗത്തിനു കരുത്തുപകരുന്നതാണ് ഡിഎംകെയുെട തീരുമാനം. നിയമസഭയിൽ 98 എംഎൽഎമാരാണ് ഡിഎംകെ സഖ്യത്തിനുള്ളത്.

ഇപ്പോഴുള്ള സർക്കാർ താൽക്കാലികമാണെന്നും ഉടൻ തന്നെ തിരഞ്ഞെടുപ്പിനു തയാറാകണമെന്നും സ്റ്റാലിൻ കഴിഞ്ഞ ദിവസം പ്രവർത്തകരോട് പറഞ്ഞിരുന്നു. നിലവിൽ പതിനൊന്ന് എംഎൽഎമാരുടെ പിന്തുണയാണ് പ്രത്യക്ഷത്തിൽ പനീർസെൽവത്തിനുള്ളത്. പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയ്ക്ക് 89 സീറ്റുകളും. ഡിഎംകെയുടെ നിലപാടിനൊപ്പം നിൽക്കാൻ എട്ട് എംഎൽഎമാർക്ക് കോൺഗ്രസും വിപ്പ് നൽകിയിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+