follow us

1 USD = 64.818 INR » More

As On 23-05-2017 16:37 IST

ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായുള്ള ഭിന്നതകള്‍ പരിഹരിക്കാനാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ; സെപ്തംബര്‍ 16 മുതല്‍ പുതിയ നികുതി പിരിച്ചു തുടങ്ങും

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 11/01/2017

ഡല്‍ഹി : ചരക്ക് സേവന നികുതി (ജി.എസ്.ടി) ഏപ്രില്‍ ഒന്നിന് നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായുള്ള ഭിന്നതകള്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഈ വര്‍ഷം സെപ്തംബര്‍ 16 മുതല്‍ പുതിയ നികുതി പിരിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ ഭരണഘടനാ ഭേദഗതി പ്രകാരം നിലവിലെ നികുതികളില്‍ ചിലത് 16ന് ശേഷം കാലഹരണപ്പെടുമെന്നതിനാലാണ് ഏപ്രില്‍ മുതല്‍ ജി.എസ്.ടി പ്രാബല്യത്തിലാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ഏപ്രില്‍ ഒന്നു മുതല്‍ ജി.എസ്.ടി നടപ്പാക്കേണ്ടതിനാല്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും അതിനു മുമ്പേ പരിഹരിക്കണം. ഭരണഘടനാ ഭേദഗതി പാസാക്കിയതിനാല്‍ തന്നെ ജി.എസ്.ടി നടപ്പാക്കേണ്ടത് ഭരണഘടനാ ബാാദ്ധ്യതയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.



ഏകീകൃത നികുതി സമ്പ്രദായമായ ജി.എസ്.ടി വരുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏക വിപണിയായി ഇന്ത്യ മാറും. മാത്രമല്ല, ലോകത്തെ ഏഴാമത്തെ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയില്‍ ബിസിനസ് ചെയ്യുക കൂടുതല്‍ എളുപ്പവുമാവും. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.

ഒന്നരക്കോടിക്ക് മുകളില്‍ വിറ്റുവരവുള്ളതിന്റെ ചരക്കുനികുതി കേന്ദ്രവും അതിന് താഴെയുള്ളത് സംസ്ഥാനങ്ങളും പിരിക്കുമെന്ന് നേരത്തെ ധാരണയായിരുന്നു. സേവന നികുതിയുടെ കാര്യത്തിലാണ് തര്‍ക്കം തുടരുന്നത്. ചരക്കു നികുതി പിരിക്കുന്ന അതേ രീതിയില്‍ സേവന നികുതിയും പിരിക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

എന്നാല്‍ സേവനനികുതി മുഴുവന്‍ തങ്ങള്‍ തന്നെ പിരിക്കുമെന്ന നിലപാടിലാണ് കേന്ദ്രം. ഇക്കാര്യത്തിലാണ് തര്‍ക്കം തുടരുന്നത്. ആദ്യ ജി.എസ്.ടി കൗണ്‍സിലില്‍ കേന്ദ്രം അറിയിച്ചിരുന്നത് 11 ലക്ഷം സേവന നികുതിദായകരെ രാജ്യത്തുള്ളൂവെന്നായിരുന്നു. എന്നാല്‍ 31 ലക്ഷം പേരുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ചരക്കുനികുതി പിരിക്കുന്ന മാതൃകയില്‍ തന്നെ സേവന നികുതിയും പിരിക്കണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും ആവശ്യം.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+