follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

കശ്മീരില്‍ ഭീകരാക്രമണത്തിൽ സ്റ്റേഷൻ ഒാഫിസർ ഉൾപ്പെടെ 6 പൊലീസുകാർ കൊല്ലപെട്ടു. 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ശ്രീനഗര്‍ » Posted : 16/06/2017

ശ്രീനഗർ ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ സ്റ്റേഷൻ ഒാഫിസർ ഉൾപ്പെടെ 6 പൊലീസുകാർ കൊല്ലപെട്ടു. മൂന്നു പൊലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റു. സബ് ഇൻസ്പെക്ടർ ഫിറോസ് ആണ് മരിച്ച സ്റ്റേഷൻ ഹൗസ് ഒാഫിസർ .

ഇദ്ദേഹം പുൽവാമ സ്വദേശിയാണ്. അനന്ത്നാഗ് ജില്ലയിലെ തജിവാര അചബലിൽ പൊലീസ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു .

ഡ്രൈവർ ഉൾപ്പെടെ അഞ്ചു പൊലീസുകാരും മരിച്ചു . ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറെ തയിബ ആണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളിയാഴ്ച സൈന്യവും പൊലീസും സംയുക്തമായി കശ്മീരിലെ അർവാനിയിൽ നടത്തിയ ഒാപ്പറേഷനിൽ പ്രാദേശിക കമാൻഡർ ജുനൈദ് മാട്ടൂ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. ഇതിനുള്ള പ്രതികാരമാണ് പൊലീസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണമെന്നു സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ ഒളിച്ചിരുന്ന ജുനൈദ് ഉൾപ്പെടെയുള്ള മൂന്നു ഭീകരർക്കുനേരെ സൈനിക നടപടിയുണ്ടായത്. മൂന്നു പേരും മരിച്ചുവെന്നാണ് കരുതുന്നത്. സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+