follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ;എടപ്പാടി പളനിസ്വാമി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 18/06/2017

ന്യൂഡല്‍ഹി : ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.



ഏപ്രില്‍ 12 ന് നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വിജയഭാസ്‌കറുടെ വീട്ടില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 90 കോടിയോളം രൂപ ആര്‍.കെ നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. പളനിസ്വാമി അടക്കമുള്ള ഏഴ് മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാക്കളുടെ നേതൃത്വത്തിലാണ് പണം വിതരണം ചെയ്തതെന്നും സൂചന ലഭിച്ചിരുന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയലളിത രണ്ടുതവണ പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് ആര്‍.കെ നഗര്‍.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+