follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ഇനി ഗുജറാത്തില്‍ നിന്നും ബിജെപിക്കാരല്ലാത്ത രാജ്യസഭാംഗങ്ങള്‍ വേണ്ട : പാട്ടേല്‍ നല്‍കിയ നാണക്കേടിന്‍റെ ജാള്യത മറയ്ക്കാന്‍ മിഷൻ 150 എന്ന പദ്ധതിയുമായി അമിത് ഷാ

ഗാന്ധിനഗര്‍ » Posted : 10/08/2017

ഗാന്ധിനഗർ∙ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ചോദിച്ചു വാങ്ങിയ തിരിച്ചടിയുടെ ജാള്യം മറയ്ക്കാന്‍ പുതിയ പ്രഖ്യാപനവുമായി അമിത് ഷാ . മറ്റാരും ഗുജറാത്തില്‍ നിന്നും രാജ്യസഭയില്‍ എത്താതിരിക്കാന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റുകളിലും വിജയിക്കണമെന്നാണ് പ്രഖ്യാപനം . ആകെയുള്ള 182ൽ 150 സീറ്റിൽ വിജയിക്കണമെന്നാണു സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി മിഷൻ 150 എന്ന പദ്ധതിയും അദ്ദേഹം ആരംഭിച്ചു. പാർട്ടി സംസ്ഥാന ആസ്ഥാനമായ കമലത്ത് അമിത് ഷായ്ക്കും സ്മൃതി ഇറാനിക്കും അഹമ്മദ് പട്ടേലിനോടു പരാജയപ്പെട്ട ബൽവന്ത്സിങ് രാജ്പുത് എന്നിവർക്കും നൽകിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



മിഷൻ 150 ലക്ഷ്യമിട്ടുവേണം പ്രവർത്തിക്കാനെന്ന് അമിത് ഷാ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകി. അങ്ങനെയെങ്കിൽ ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലെല്ലാം ബിജെപിക്കു വിജയിക്കാനാകും. അതേസമയം, ഗുജറാത്ത് നിയമസഭാംഗമായിരുന്ന അമിത് ഷാ വ്യാഴാഴ്ച പദവി രാജിവച്ചു. രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണിത്. ‌

"നേരിയ ശതമാനം വോട്ടിനാണു ബൽവന്ത് സിങ് പരാജയപ്പെട്ടതെന്ന് നിയമസഭാ സെക്രട്ടറി തന്നോടു പറഞ്ഞു. അദ്ദേഹത്തിനു വേണമെങ്കിൽ ജയിക്കാമായിരുന്നു. അത്രത്തോളം വോട്ടുകൾ ലഭിച്ചിരുന്നു. 150 നിയമസഭാ സീറ്റുകൾ നേടുകയാണെങ്കിൽ നമ്മുടെ സ്ഥാനാർഥികളെല്ലാം തിരഞ്ഞെടുപ്പിൽ വിജയിക്കും. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഡിസംബറിൽ നമ്മളിതു നേടും. ഗുജറാത്തിൽ ബിജെപി നടത്തുന്ന വികസനപ്രവർത്തനങ്ങളിൽ ജനങ്ങൾ പിന്തുണയേകും"– അമിത് ഷാ കൂട്ടിച്ചേർത്തു.

സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പാട്ടേലിനെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസില്‍ നിന്നും എം എല്‍ എ മാരെ അടര്‍ത്തി മാറ്റി വാശിയേറിയ തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും ഒടുവില്‍ ബിജെപിയില്‍ നിന്നും ഒരു എം എല്‍ എ യെ പൊക്കിയെടുത്ത് പട്ടേല്‍ ജയിച്ചു കയറിയിരുന്നു .

ഇതോടെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ തന്ത്രങ്ങളും പൊളിയുകയും പരാജയപ്പെടുകയും ചെയ്തതിനു പിന്നാലെ ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളിലൂടെ തെരഞ്ഞെടുപ്പിനെ നേരിട്ടു എന്ന പേരുദോഷവും അമിത് ഷായ്ക്ക് ഉണ്ടായി . ബിജെപിയ്ക്കുള്ളിലും ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി . ഈ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി അമിത് ഷാ ഗുജറാത്തില്‍ എത്തിയിരിക്കുന്നത് .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+