follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

അയോധ്യ കേസ്: കക്ഷി ചേരാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 11/08/2017

ദില്ലി : അയോധ്യ കേസില്‍ കക്ഷി ചേരാനുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. സുബ്രമണ്യം സ്വാമിയെ കക്ഷി ചേര്‍ക്കാനുള്ള ആവശ്യത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തു. 2010 അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെ നല്‍കിയ അപ്പീലുകളിലാണ് സുപ്രിംകോടതി ഇപ്പോള്‍ വാദം തുടങ്ങിയിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.



ഇതിനിടയില്‍ കേസില്‍ കക്ഷി ചേരണമെന്നാവശ്യവുമായി സുബ്രമണ്യം സ്വാമി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ പരിഗണിയ്ക്കാനാകില്ലെന്നാണ് സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനയുടെ 25ാം അനുച്ഛേദം പ്രകാരം വിശ്വാസത്തിന്റെ ഭാഗമായുള്ള വിഷയങ്ങളില്‍ ആര്‍ക്കും കക്ഷി ചേരാമെന്നും അതുകൊണ്ട് തന്റെ ഹര്‍ജി പരിഗണിക്കണമെന്നമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ പ്രധാന വാദം.

എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുബ്രഹ്മണ്യം സ്വാമിയുടെ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് സുബ്രഹ്മണ്യം സ്വാമി യെ കക്ഷി ചേര്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ്.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ കേസില്‍ വാദം കേള്‍ക്കുന്നത്. രാംലാല ട്രസ്റ്റ്, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തര്‍ക്ക ഭൂമി വീതിച്ച് നല്‍കിയായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നത്.

എന്നാല്‍ കേസിലെ കക്ഷികള്‍ ആരും ആവശ്യപ്പെടാത്ത തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി വിധി 2001 മെയില്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അപ്പീല്‍ ഹര്‍ജികളില്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്ന കക്ഷികളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ഇതിനിടെ കേസില്‍ കക്ഷിചേര്‍ന്ന ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ബാബ്‌റി മസ്ജിദിന് മേല്‍ അവകാശം ഉന്നയിച്ച് കഴിഞ്ഞ ദിവസം സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+