follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ഒാക്സിജൻ തീർന്നു. യുപി ബിആർഡി ആശുപത്രിയില്‍ 30 കുഞ്ഞുങ്ങൾ ഉള്‍പ്പെടെ 60 മരണമെന്ന് റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, യുപി » Posted : 11/08/2017



ലക്നൗ ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഖരഖ്പൂരിൽ ആശുപത്രിയിലെ ഒാക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ ബിആർഡി ആശുപത്രിയില്‍ 30 കുഞ്ഞുങ്ങൾ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല അറിയിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ 60 മരണങ്ങള്‍ ഇവിടെ സംഭവിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് .

30 പേരിൽ 17 മരണം നവജാതശിശുക്കളുടെ വാർഡിലും അഞ്ചു പേർ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വാർഡിലും എട്ടുപേർ ജനറൽ വാർഡിലുമാണ് മരിച്ചതെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. എന്നാൽ, പത്രക്കുറിപ്പിൽ വിശദീകരിക്കുന്ന അറുപതിൽ മറ്റു മുപ്പതു പേരുടെ പ്രായവിവരം വ്യക്തമല്ല. ഒാക്സിജൻ തീർന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, ഇക്കാര്യം ആശുപത്രി അധികൃതർ അംഗീകരിച്ചിട്ടില്ല.

ഏഴു കുട്ടികളുടെ മരണം വ്യാഴാഴ്ച രാത്രി മുതലാണ് ഉണ്ടായത്. 23 പേരുടെ മരണം 9–10 തിയതികളിലാണ് ഉണ്ടായതെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു

വിവിധ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികളാണ് മരിച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. ഒാക്സിജൻ തീർന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. വലിയ തുക കുടിശ്ശികയുള്ളതു കൊണ്ട് ഒാക്സിജൻ നൽകുന്ന കമ്പനി വിതരണം നിർത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+