Advertisment

കേരളത്തിലെ പ്രളയ ദുരിതാശ്വാസം: വസായ്ല്‍ നിന്ന് 75 ലക്ഷം

New Update

വസായ്:  കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വസായ് - വിരാര്‍ മേഖലയില്‍ നിന്ന് ശേഖരിച്ച 75 ലക്ഷം രൂപ മലയാളികള്‍ അടക്കമുള്ള പ്രതിനിധി സംഘം ഇന്ന് കേരളത്തില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.

Advertisment

publive-image

വസായ് - വിരാര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ (വി വി എം സി) ചെയര്‍മാന്‍ രൂപേഷ് ജാധവ്, വൈസ് ചെയര്‍മാന്‍ പ്രകാശ്‌ റോഡ്രിക്സ്‌, മുന്‍ ചെയര്‍മാന്‍ നാരായണന്‍ മാന്‍കര്‍, പി വി കെ നമ്പ്യാര്‍, സജി ഡേവിഡ്, രാജേഷ് അയ്യര്‍, ആര്‍ ഡി ഹരികുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇന്ന് മുഖ്യമന്ത്രിയെ കാണുക.

വി വി എം സി (35 ലക്ഷം രൂപ), ബസീന്‍ കേരള സമാജം (20 ലക്ഷം രൂപ), വസായ് ഈസ്റ്റ് കേരള സമാജം (11.6 ലക്ഷം രൂപ) എന്നിവര്‍ക്ക് പുറമേ മറ്റ്‌ സംഘടനകളും വ്യവസായികളും സംഭാവനകള്‍ നല്‍കിയിരുന്നു.

Advertisment