follow us

1 USD = 64.471 INR » More

As On 22-07-2017 12:34 IST

ഗോവയിൽ നടപ്പാലം തകർന്ന് രണ്ടു മരണം. 30 പേര്‍ക്ക് പരിക്ക്

മനോജ്‌ നായര്‍ » Posted : 19/05/2017

പനജി ∙ ദക്ഷിണ ഗോവയിൽ പുഴയ്ക്ക് കുറുകെയുള്ള നടപ്പാലം തകർന്ന് രണ്ടു മരണം. മുപ്പതോളം പേരെ കാണാതായിട്ടുണ്ട് . ഗോവയുടെ തലസ്ഥാനമായ പനജിയിൽ നിന്നും 55 കിലോമീറ്റർ അകലെ വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. സൻവോർഡം പുഴയ്ക്ക് കുറുകെ പോർച്ചുഗീസ് കാലത്തു നിർമിച്ച പാലമാണ് തകർന്നത്.

പഴയ പാലമായതിനാൽ ഏതാനും വർഷമായി ഇതിലൂടെ വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചിരുന്നില്ല. പാലത്തിൽ നിന്നും ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് വലിയ ജനക്കൂട്ടം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. പുഴയിൽ വീണ ചിലർ നീന്തി കരയ്ക്ക് കയറിയെന്നും ഏതാനും പേരെ രക്ഷപ്പെടുത്തിയെന്നും പ്രദേശവാസികൾ പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+