Advertisment

വര്‍ഷാവര്‍ഷത്തില്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്ത യാത്രക്കാരന് പതിച്ച് നല്‍കിയത് ഡിസം: 32 ലെ എമിഗ്രേഷന്‍ സ്റ്റാംപ്; ഗുരുതര സുരക്ഷാ പിഴവ് !

New Update

മുംബൈ:  മുംബൈ എയര്‍പോര്‍ട്ടില്‍ 2017 ഡിസംബര്‍ മാസത്തില്‍ 32 ദിവസം. ഡിസംബര്‍ 31 നാണ് അര്‍ദ്ധരാത്രി യാത്ര ചെയ്ത യാത്രക്കാര്‍ക്ക് പതിച്ച് നല്‍കിയ എമിഗ്രേഷന്‍ സ്റ്റാമ്പില്‍ തീയതി 2017 ഡിസംബര്‍ 32 ആണ്.

Advertisment

publive-image

തുടര്‍ച്ചയായി ഭീകരരുടെ സന്നിധ്യം അനുഭവപ്പെടുന്ന മുംബൈ വിമാനത്താവളത്തില്‍ സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. അനധികൃതമായി സഞ്ചരിക്കുന്ന ഒരാളുടെ പാസ്പോര്‍ട്ടിലാണ് ഈ സീല്‍ പതിക്കുന്നതെങ്കില്‍ അത് അതീവ ഗൗരവതരമാണ്. ഗുരുതര സുരക്ഷാ വീഴ്ചയുമാണ്‌.

ഡിസംബര്‍ 31 ന് ന്യൂഇയര്‍ പിറവിയ്ക്ക് തൊട്ടുമുമ്പ് ഈ വിമാനത്താവളം വഴി കടന്നുപോയ നിരവധി പേര്‍ക്ക് ഈ സീല്‍ ലഭിച്ചിരിക്കാമെന്നാണ് കരുതുന്നത്.  ന്യൂ ഇയര്‍ ആഘോഷ ലഹരിയില്‍ നിന്ന ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ അബദ്ധമാണോ ഇതെന്നാണ് സംശയിക്കുന്നത്.

Advertisment