Advertisment

തിരക്കുള്ള ജങ്ഷനില്‍ പെരുമഴയത്ത് നനഞ്ഞ് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലായി

author-image
admin
New Update

മുംബൈ:  തിരക്കുള്ള ജങ്ഷനില്‍ പെരുമഴയത്ത് നനഞ്ഞ് കുതിര്‍ന്ന്‍ ട്രാഫിക് നിയന്ത്രിക്കുന്ന മുംബൈ പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Advertisment

ദഹിസാര്‍ ട്രാഫിക് ഡിവിഷനിലെ ട്രാഫിക് കോണ്‍സ്റ്റബിളായ നന്ദകുമാര്‍ ഇംഗ്ലെ(47) ആണ് ഈ പോലീസുകാരനെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

publive-image

മുംബൈ സ്വദേശിയായ സത്യം യാദവ് തന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ചുരുങ്ങിയ ദിവസം കൊണ്ട് കണ്ടത് 12ലക്ഷം പേരാണ്.

തിങ്കളാഴ്ച വൈകുന്നേരം കാണ്ഡിവലി സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു സത്യം യാദവ്. പൊടുന്നനെ മഴ പെയ്തതിനാല്‍ സബ്‌വേയില്‍ അഭയം തേടി. എല്ലാവരും മഴയില്‍ നിന്ന് അഭയം തേടാനായി പരക്കം പായുന്നതിനിടയിലാണ് അകുര്‍ലി റോഡ് ജങ്ഷനില്‍ പെരുമഴയെ അവഗണിച്ചു കൊണ്ട് ഈ പോലീസുകാരന്‍ ട്രാഫിക് നിയന്ത്രിച്ചത്.

https://www.facebook.com/immortalsatyam/videos/10210813348081898/

ഉടന്‍ തന്നെ ആത്മാര്‍പ്പണത്തിന്റെ ആ നിമിഷം സത്യം യാദവ് തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

'അന്ന് കുടയും റെയിന്‍കോട്ടും കരുതിയിരുന്നു. പക്ഷെ പൊടുന്നനെ പെയ്ത മഴയില്‍ അത് ചൂടാനും ധരിക്കാനുമുള്ള സമയം ലഭിച്ചില്ല. വൈകുന്നേരം 7മണി മുതല്‍ 11 മണി വരെ വലിയ തിരക്കാണ് റോഡില്‍. ഒരു നിമിഷം പോലും അതുകൊണ്ട് തന്നെ പാഴാക്കാന്‍ കഴിയുമായിരുന്നില്ല.' - നന്ദകുമാര്‍ പറഞ്ഞു.

Advertisment