Advertisment

എം.ഐ.സി. പ്രചരണ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

New Update

കുവൈത്ത്‌ സിറ്റി: വിദ്യാഭ്യാസ, സാമൂഹിക- സാംസ്ക്കാരിക, നവോന്ഥാന രംഗത്ത്‌ ഇരുപത്തഞ്ച്‌ വർഷം പിന്നിടുന്ന കാസർഗോഡ്‌ - ചട്ടഞ്ചാൽ, മഹീനാബാദിലുള്ള മത- ഭൗതീക സമന്വയ കലാലയമായ മലബാർ ഇസ്ലാമിക്‌ കോപ്ലക്സിന്റ സിൽവർ ജൂബിലി ആഘോഷ പ്രചരണാർത്ഥം എം.ഐ.സി. കുവൈത്ത്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ സമ്മേളനത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഏപ്രിൽ 27ന്‌ അബ്ബാസിയ പാകിസ്ഥാൻ സ്കൂളിൽ പ്രത്യേകം സജ്ജമാക്കുന്ന ശഹീദ്‌ സി.എം. ഉസ്താദ്‌ നഗറിൽ മഗ്‌രിബ്‌ നിസ്ക്കാരാനന്തര ശേഷം ആയിരങ്ങൾ സംബന്ധിക്കുന്ന മജ്‌ലിസുന്നൂറോട്‌ കൂടി പ്രചരണ സമ്മേളനത്തിന്‌ സമാരംഭമാകും.

പ്രസ്തുത സമ്മേളനത്തിൽ എം.ഐ.സി. കേന്ദ്ര കമ്മിറ്റി ജന: സെക്രട്ടറിയും, സമസ്ത മുശാവറ അംഗവുമായ യു.എം. അബ്ദുറഹ്മാൻ മുസ്ല്യാർ, ജി.സി.സി. കോ-ഓർഡിനേറ്റർ മൊയ്തു നിസാമി പാലത്തുങ്കര, കേരളത്തിലെ പ്രഗത്ഭ വാഗ്മി സിറാജുദ്ദീൻ ഖാസിമി പത്തനാപുരം തുടങ്ങി കേരളത്തിലേയും, കുവൈത്തിലേയും പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, ഫായിസ്‌ ബേക്കൽ, റസാഖ് അയ്യൂർ, സി.എച്ച്‌. മുഹമ്മദ്‌ കുഞ്ഞി, അബ്ദു കടവത്ത്‌ എന്നിവർ സംയുക്ത വാർത്താ കുറിപ്പിൽ അറിയിച്ചു.

kuwait
Advertisment