Advertisment

ബ്ലാക്ക് ബോര്‍ഡിലെ മൈക്രോസോഫ്റ്റ് വേര്‍ഡ് വൈറലായി; കമ്പ്യൂട്ടറില്ലാഞ്ഞിട്ടും കുട്ടികളെ പഠിപ്പിച്ച് ഈ അധ്യാപകനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

New Update

മൈക്രോസോഫ്റ്റ് വേര്‍ഡ് ആണ് കുട്ടികളെ പഠിപ്പിക്കുന്നത്. അതു ബ്ലാക് ബോര്‍ഡിന്റെ സഹായത്തോടെ. ഖാനയില്‍ നിന്നുള്ള ഈ അധ്യാപകന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തിയത്.

Advertisment

ഈ സ്‌കൂളിന് കമ്പ്യൂട്ടര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. അതിനാലാണ് മൈക്രോസോഫ്റ്റ് വേര്‍ഡിന്റെ സ്‌ക്രീന്‍ ബ്ലാക് ബോര്‍ഡില്‍ തീര്‍ത്ത് ഈ അധ്യാപകന്‍ കുട്ടികളെ പഠിപ്പിച്ചത്.

publive-image

എന്റെ കുട്ടികളെ ഞാന്‍ സ്‌നേഹിക്കുന്നു. അതിനാല്‍ ഞാന്‍ പഠിപ്പിക്കുന്നത് അവര്‍ക്ക് മനസിലാകണമെന്ന് നിര്‍ബന്ധമുണ്ട് അതിനാലാണ് സ്‌ക്രീനിന്റെ ചിത്രം ബ്ലാക് ബോര്‍ഡില്‍ വരച്ച് കുട്ടികളെ പഠിപ്പിച്ചത്. റിച്ചാര്‍ഡ് അക്കോറ്റോ പറയുന്നു.

താന്‍ ഇങ്ങനെ പഠിപ്പിക്കുന്നത് ആദ്യമായല്ലെന്നും എപ്പോള്‍ ക്ലാസ് ഉണ്ടെങ്കിലും ഈ രീതിയിലാണ് പഠിപ്പിക്കുന്നതെന്നും റിച്ചാര്‍ഡ് പറയുന്നു. ഈ ചിത്രങ്ങള്‍ ഇങ്ങനെ വൈറലാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ മൈക്രോസോഫ്റ്റ് തന്നെ കുട്ടികളെ സഹായിക്കാനായി രംഗത്തെത്തി. സൗജന്യമായി കമ്പ്യൂട്ടര്‍ നല്‍കാമെന്ന വാഗ്ദാനമാണ് മൈക്രോസോഫ്റ്റ് നല്‍കിയിരിക്കുന്നത്.

Advertisment