Advertisment

കേരള പൊലീസില്‍ വയറ്റാട്ടി തസ്തികയും ; രാജസ്ഥാന്‍ കാരനായ ഐ പി എസുകാരന്റെ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിക്ക് ശമ്പളം സര്‍ക്കാര്‍ വകയെന്ന് മുരളീധരന്‍

New Update

കേരള പോലീസില്‍ പ്രസവമെടുക്കാനുള്ള വയറ്റാട്ടി തസ്തിക വരെ നിലനില്‍ക്കുന്നുണ്ടെന്നും ഇതിന് അറുതി വരുത്തേണ്ടതുണ്ടെന്നും കെ മുരളീധരന്‍ എം എല്‍ എ. ഉയര്‍ന്ന പൊലീസ് മേധാവിയുടെ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് പൊലീസില്‍ നിന്നാണ് ശമ്പളം കൊടുക്കുന്നതെന്നും നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കവെ മുരളീധരന്‍ പറഞ്ഞു.

Advertisment

publive-image

രാജസ്ഥാനില്‍ നിന്നുള്ള ഐ പി എസ് ഉദ്യോഗസ്ഥന്‍ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് രണ്ട് മാസമായി സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നത്. ഇക്കാര്യം പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞോ എന്നും മുരളി ആരാഞ്ഞു.വിഷയത്തില്‍ അടിയന്തിര പ്രമേയ ആവശ്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തള്ളിയതോടെ പ്രതിപക്ഷം സഭ വിട്ടിങ്ങി.

എഡിജിപി സുധേഷ് കുമാറിന്റെ അടിമപ്പണിക്കെതിരെ എസ്എ പി ക്യാമ്പിലെ പൊലീസുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരുന്നു. പിന്നാലെ മുന്‍ എസ്എപി കമാന്‍ഡന്റ് പിവി രാജുവിന്റെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്‌സ് ദാസ്യപ്പണിയെടുക്കുന്നതിന്റെ വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പ് ഫോളോവേഴ്‌സ് പിവി രാജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

Advertisment