Advertisment

മൈഗ്രെയ്‌ന് ഫലപ്രദമായ ചികിത്സയുണ്ട്. പക്ഷേ ഇക്കാര്യങ്ങള്‍ കൃത്യമായി അറിയണം 

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

Advertisment

മൈഗ്രെയ്ന്‍ - ഈ വാക്കു കേള്‍ക്കുമ്പോ തന്നെ തലവേദന തുടങ്ങുന്നവരുണ്ടാകും. അത്രയ്ക്ക് ബുദ്ധിമുട്ടാണ് മൈഗ്രെയ്‌നെന്നു അതു വന്നവര്‍ക്ക് അറിയാം. എന്താണ് ഈ മൈഗ്രെയ്ന്‍ എന്നും ഇതിന് ഫലപ്രദമായ ചികിത്സയുണ്ടോയെന്നും നമുക്കൊന്നു നോക്കാം.

എന്താണ് മൈഗ്രെയ്ന്‍ അല്ലെങ്കില്‍ ചെന്നിക്കുത്ത് ? തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയാണ് മൈഗ്രെയ്‌ന് എന്നു പൊതുവേ പറയാം. നെറ്റിത്തടത്തില്‍ അസഹനീയമായി തുടങ്ങുന്ന വിങ്ങലോടെയാണ് മൈഗ്രെയ്ന്‍ ആരംഭിക്കുന്നത്.

എന്നാല്‍ പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. വേദനയോടപ്പം തന്നെ മനപുരട്ടല്‍ തുടങ്ങി ഛര്‍ദ്ദി വരെ വന്നേക്കാം.

നിരവധി ഡോക്ടറുമാരെ മാറി മാറി കണ്ടാലും വിവിധയിനം മരുന്നുകള്‍ മാറി മാറി എടുത്താലും തത്കാലത്തേക്ക് ഒരു ആശ്വാസം എന്നതില്‍ ഉപരിയായി പൂര്‍ണമായ വിടുതല്‍ ലഭിക്കുവാനുള്ള സാധ്യത കുറവാണ്. മൈഗ്രെയ്ന്‍ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ക്രമേക്കേട് തന്നെയാണ്.

കടുത്ത തലവേദ ഉണ്ടാകുമ്പോ തലയുടെ സിടി സ്‌കാനോ, എംആര്‍ഐ സ്‌കാനോ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇതു എടുത്തു നോക്കിയാലും അസാധാരണമായി ഒന്നും കാണില്ല.

സാധാരണയായി ഈ തലവേദന തലയുടെ പകുതിഭാഗത്തെ ബാധിക്കുന്നു. വിങ്ങലോടു കൂടിയ തലവേദന ഏകദേശം 2 മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം.

ഇതിനോട് അനുബന്ധിച്ചു മനംപുരട്ടല്‍, ഛര്‍ദ്ദി, വെളിച്ചം, ശബ്ദം, ചിലതരം ഗന്ധം എന്നിവയോടുള്ള അസഹിഷ്ണത എന്നിവയും ഉണ്ടാവുന്നു. ശാരീരിക ആയാസം കൊണ്ട് വേദന വര്‍ദ്ധിക്കും.

മൂന്നില്‍ ഒരുവിഭാഗം ആളുകള്‍ക്കും മൈഗ്രെയ്ന്‍ തുടങ്ങുന്നതിനു മുന്‍പായി ഓറ അല്ലെങ്കില്‍ ഒരു തരം പ്രഭാവലയം കാണുന്നതായി അനുഭവപ്പെടാറുണ്ട്.

വളരെ ക്ഷണികമായ ഒരുതരം വിഷ്വല്‍ സെന്‍സറി ഭാഷയെന്നോ അല്ലെങ്കില്‍ മോട്ടോര്‍ അസ്വാസ്ഥ്യമായാണ് മെഡിക്കല്‍ ലോകം ഓറയെ വിശേഷിപ്പിക്കുന്നത്. തലവേദന ആരംഭിക്കുന്നതിനു മുന്‍പുള്ള ഒരു സിഗ്‌നല്‍ അല്ലെങ്കില്‍ സൂചനയായും ഇതിനെ കാണാം.

മൈഗ്രെയ്ന്‍ എന്ന് പറയുന്നത് പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങളുടെ ഒരു മിശ്രണമാണ്. മൂന്നില്‍ രണ്ടു ഭാഗം അവസ്ഥകളും പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്.

അതായതു തലമുറതോറും കാണാവുന്നതാണ്. ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനവും ചിലസമയങ്ങളില്‍ വില്ലന്‍ ആയേക്കാം. കൗമാരപ്രായത്തിനു മുന്‍പ് പെണ്‍കുട്ടികളെക്കാളും അധികമായി ആണ്‍കുട്ടികളില്‍ ആണ് മൈഗ്രെയ്ന്‍ വരാറുള്ളത്. എന്നാല്‍ പ്രായമാകുമ്പോള്‍ ഇതു സ്ത്രീകളിലാണ് കൂടുതലായും കാണുന്നത്.

മൈഗ്രെയ്‌ന് ചികിത്സയുണ്ടോ..? ഇന്നു പലരും ചോദിക്കുന്ന പ്രധാന ചോദ്യമാണിത്. സത്യത്തില്‍ മൈഗ്രെയ്‌ന് ഫലപ്രദമായ ചികിത്സയില്ല. പക്ഷേ ഇതു മാറ്റിയെടുക്കാന്‍ ചില വഴികളുണ്ട്.

ഇനി അതാണ് നാം പറയാന്‍ പോകുന്നത്. മൈഗ്രെയ്ന്‍ നിയന്ത്രണത്തിന്റെ വിജയം എന്ന് പറയുന്നത് എന്തുകാരണം കൊണ്ടാണോ മൈഗ്രെയ്ന്‍ ഉണ്ടാവുന്നത് ആ പ്രേരകശക്തിയെ ശരിയായിതന്നെ തിരിച്ചറിഞ്ഞു അതിനു വേണ്ടുന്ന അനുയോജ്യമായ മരുന്നുകള്‍ കര്‍ശനമായ വൈദ്യോപദേശപ്രകാരം എടുക്കുക എന്നതാണ്.

വേദനയുടെ ആരംഭത്തില്‍ തന്നെ മരുന്ന് എടുക്കുമ്പോഴാണ് ഏറ്റവും ഫലസിദ്ധി പ്രാപ്തമാവുന്നതു. പ്രാരംഭനിയന്ത്രണത്തിന്‌ടെ ഭാഗമായി തലവേദനക്ക് ലളിതമായ വേദനസംഹാരികള്‍ കഴിയ്ക്കാവുന്നതാണ്.

അതോടൊപ്പം തന്നെ ഛര്‍ദ്ദി ഒഴിവാക്കാനുള്ള മരുന്നുകളും എടുക്കാവുന്നതാണ്. പക്ഷെ എല്ലാറ്റിനും ഉപരിയായി എന്ത് കാരണമാണോ മൈഗ്രെയ്ന്‍ ഉണ്ടാവുന്നത്, ആ കാരണത്തെ കണ്ടുപിടിച്ചു ഒഴിവാക്കുക എന്നതാണ് പരമപ്രധാനം.

പ്രതിരോധ ചികിത്സാവിധികളില്‍ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. മൈഗ്രെയ്ന്‍ പ്രതിരോധ മരുന്നുകളുടെ ലക്ഷ്യം എന്ന് പറയുന്നത് മൈഗ്രെയ്‌ന്റെ ആവര്‍ത്തനം, വേദന, ഇടവേളകള്‍ എന്നിവ കുറയ്ക്കുക എന്നതാണ്.

ഏതൊരു രോഗവും പോലെ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സയും ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളും കൊണ്ട് ഒരുപരിധിവരെ മൈഗ്രെയ്ന്‍ എന്ന ശത്രുവിനെ അകറ്റി നിര്‍ത്താവുന്നതാണ്

health tips
Advertisment