Advertisment

ദേവീ പ്രതിഷ്ഠയ്ക്ക് പകരം അതിഥി തൊ‍ഴിലാളി; അതിഥി തൊ‍ഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ

New Update

ഡല്‍ഹി:  2020 ലെ ദുര്‍ഗാപൂജയില്‍ ദുര്‍ഗാദേവി പ്രതിഷ്ഠയ്ക്ക് പകരം അതിഥി തൊ‍ഴിലാളി സ്ത്രീയെ പ്രതീകമാക്കി ദുര്‍ഗാ പൂജ ആഘോഷം. കൊല്‍ക്കത്തയിലാണ് അതിഥി തൊ‍ഴിലാളികള്‍ക്ക് ആദരമായി വ്യത്യസ്തമായ രീതിയില്‍ ദുര്‍ഗാ പൂജ സംഘടിപ്പിക്കപ്പെട്ടത്.

Advertisment

publive-image

കൊവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ നേരിട്ട ദുരിതത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പരമ്പരാഗത ദുര്‍ഗാ ദേവി പ്രതിഷ്ഠയ്ക്ക് പകരം അതിഥി തൊഴിലാളിയായ അമ്മയുടെ ശില്‍പം ദുര്‍ഗാ ശില്‍പ്പത്തിന് പകരമായി ഉപയോഗിച്ചത്. കൊല്‍ക്കത്തയിലെ ബരിഷാ ക്ലബ് ദുര്‍ഗാ പൂജാ കമ്മിറ്റിയാണ് വ്യത്യസ്തമായ രീതിയില്‍ ദുര്‍ഗാ പൂജ സംഘടിപ്പിച്ചിരിക്കുന്നത്.

ദുര്‍ഗാ പ്രതിമയ്ക്ക് പുറമെ സരസ്വതി ദേവിയുടെയും, ലക്ഷ്മി ദേവിയുടെയും, ഗണേശ്, കാര്‍ത്തിക് പ്രതിമകള്‍ക്കും പകരമായി കുടിയേറ്റ തൊഴിലാളികളുടെ ശില്‍പം ഉപയോഗിച്ചിട്ടുണ്ട്. സരസ്വതി ദേവിക്കും ലക്ഷ്മി ദേവിക്കും പകരമായി യഥാക്രമം താറാവിനെയും മൂങ്ങയേയും കയ്യില്‍ കരുതിയ കുടിയേറ്റ തൊഴിലാളിയുടെ പെണ്‍മക്കളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മൂങ്ങയും താറാവുമാണ് രണ്ട് ദേവതമാരുടെയും വാഹനങ്ങള്‍.

കുടിയേറ്റ തൊഴിലാളിയായ അമ്മ നഗ്നനായ തന്റെ കുഞ്ഞിനെ ഒക്കത്തെടുത്ത് തിരിഞ്ഞ് നോക്കുന്നതാണ് ദുര്‍ഗാ ദേവിക്ക് പകരം ഉപയോഗിച്ചിരിക്കുന്നത്.

മക്കള്‍ക്കൊപ്പം പലായനം ചെയ്യുന്ന സ്ത്രീ പിന്നില്‍ നിന്നും കേള്‍ക്കുന്ന വിളിയില്‍ തങ്ങളുടെ വിശപ്പടക്കാനുള്ള എന്തെങ്കിലുമോ ഒരിറ്റ് ദാഹജലമോ പ്രതീക്ഷിച്ച് തിരിഞ്ഞ് നോക്കി നില്‍ക്കുന്നതാണ് ശില്‍പത്തിന്റെ പശ്ചാത്തലമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

migrant worker
Advertisment