Advertisment

‘പെണ്‍കുട്ടിയുടെ ശരീരത്തിലോ ലൈംഗികാവയത്തിലോ യാതൊരു പരിക്കുംസംഭവിച്ചിട്ടില്ല.അതിനാല്‍ ഈ കേസിനെ ലൈംഗികപീഡനമായി പരിഗണിക്കാനാവുമോ? ;സഹപ്രവര്‍ത്തകന്റെ നാലുവയസുകാരിയായ മകളെ പീഡിപ്പിച്ച ജവാന്റെ ശിക്ഷ പകുതിയാക്കി കുറച്ച് സൈനിക കോടതി

New Update

ഡല്‍ഹി : സഹപ്രവര്‍ത്തകന്റെ നാലുവയസുകാരിയായ മകളെ പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ജവാന്റെ ശിക്ഷ പകുതിയായി കുറച്ച് സൈനിക കോടതി. മുന്‍ ശിപായി പ്രേംജിത്ത് സിങ്ങിന്റെ ശിക്ഷയാണ് സൈനിക കോടതി കുറച്ചത്.

Advertisment

2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രേംജിത്ത് സിങ് കുട്ടികളുടെ പാര്‍ക്കില്‍ പോകുകയും റൂര്‍ക്കി മിലിറ്ററി സ്‌റ്റേഷനിലെ ഹവീല്‍ദാറിന്റെനാലുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

publive-image

തുടര്‍ന്ന് ആര്‍മി ജനറല്‍നടത്തിയ കോര്‍ട്ട് മാര്‍ഷലില്‍ പ്രേംജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കുകയും അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിക്കുകയുമായിരുന്നു. ഈ ശിക്ഷയാണ് സൈനിക കോടതി ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് അടുത്ത് നില്‍ക്കെയാണ് പ്രേംജിത്ത് സിങ് കുട്ടിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് കേസ് വിശദാംശങ്ങളില്‍ പറയുന്നത്. ഇയാള്‍ കുട്ടിയുടെ അടുത്തേക്ക് പോയി കുട്ടിയുടെ കൈപിടിച്ച് ഇയാളുടെ ലൈംഗികാവയവത്തില്‍ വയ്ക്കുന്നതായി കുട്ടിയുടെ പിതാവ് കണ്ടിരുന്നുവെന്നും പറയുന്നു.

ഈ സംഭവം നടക്കുമ്പോള്‍ മറ്റു കുട്ടികളുടെ രക്ഷിതാക്കളും സ്ഥലത്തുണ്ടായിരുന്നതായി കേസ് വിശദാംശങ്ങളില്‍ പറയുന്നു. ഈ കേസ് പരിഗണിച്ച ആംഡ് ഫോഴ്‌സ് ട്രിബ്യൂണല്‍ ലക്‌നൗ ബെഞ്ചാണ് പ്രേംജിത്ത് സിങ്ങിന്റെ ശിക്ഷ ഇളവുചെയ്തത്.

പ്രേംജിത്ത് കുട്ടിയുടെ കൈ ലൈംഗികാവയത്തില്‍ വച്ചുവെന്നത് സംശയലേശമന്യേ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണ് കോടതി ശിക്ഷ ഇളവു ചെയ്തത്. ‘പെണ്‍കുട്ടിയുടെ ശരീരത്തിലോ ലൈംഗികാവയത്തിലോ യാതൊരു പരിക്കുംസംഭവിച്ചിട്ടില്ല.അതിനാല്‍ ഈ കേസിനെ ലൈംഗികപീഡനമായി പരിഗണിക്കാനാവുമോ? എന്നാണ് കോടതി ചോദിച്ചത്.

Advertisment