Advertisment

ബീഹാറിലെ സൗജന്യ കൊവിഡ്‌ വാക്‌സിന്‍ വാഗ്ദാനം; ന്യായീകരിച്ച് ധനമന്ത്രി; അധികാരത്തില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും പ്രഖ്യാപിക്കാം; അതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് നിര്‍മ്മല സീതാരാമന്‍

New Update

publive-image

ന്യൂഡല്‍ഹി: ബീഹാറിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനത്തെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അധികാരത്തിലെത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും പ്രഖ്യാപിക്കാമെന്നും അതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. 'പ്രകടന പത്രികയിലെ വാഗ്ദാനമാണത്. അധികാരത്തില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് പാര്‍ട്ടികള്‍ക്ക് വാഗ്ദാനം ചെയ്യാം. അതാണ് പ്രഖ്യാപിച്ചത്. ആരോഗ്യം സംസ്ഥാന വിഷയമാണ്. അതിനാല്‍ പ്രഖ്യാപനത്തില്‍ ക്രമവിരുദ്ധമായത് ഒന്നുമില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു.

Advertisment