Advertisment

റിയാദില്‍ പാലക്കാട് ആലത്തൂർ സ്വദേശിയെ കാണാനില്ല.

author-image
admin
New Update

റിയാദ് എക്സിറ്-18 നടുത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ (43) എന്ന വ്യക്തിയെ കുറിച്ച് ഒരാഴ്ചയായി ഒരു വിവരവുമില്ല. ജോർദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി 3 മാസമായി പ്രവർത്തിക്കുന്നില്ല. എന്നിരുന്നാലും പുതിയ കമ്പനി തുടങ്ങാനുള്ള ആലോചനയിലായതിനാൽ നാട്ടിലേക്കു മടങ്ങാതെ മുഹമ്മദ് കമ്പനി സ്ഥലത്തു തന്നെ താമസിച്ചുവരുകയായിരുന്നു. മുടങ്ങാതെ ശമ്പളവും കിട്ടിയിരുന്നതായി റിയാദിലുള്ള അനുജൻ ബഷീർ അറിയിച്ചു.

Advertisment

publive-image

ഇക്കാമ കാലാവധി കഴിഞ്ഞിട്ടില്ല. പ്രധാന ആശുപത്രികളും പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭ്യമായിട്ടില്ല.

ഏപ്രിൽ പതിനെട്ടാം തിയതിവരെ അനുജനുമായും നാട്ടിലെ കുടുംബവുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 19 -നു രാവിലെ കമ്പനി പരിസരത്ത് മുഹമ്മദിനെ കണ്ടവരും ഉണ്ട്. അതിനുശേഷം മുഹമ്മദിനെ കുറിച്ച് ഒരു വിവരവുമില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ - ഈ നമ്പരുകളിൽ 0537106332 (ബഷീർ), 0565573491 (ഹക്കീം) അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Advertisment