Advertisment

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവധിയില്‍; അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എംഎല്‍എ

New Update

ഐസ്വാള്‍: അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എം.എല്‍.എ. മിസോറം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇസഡ്.ആര്‍.ധിയാമസംഗയാണ് ഗുരുതരവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് ശസ്ത്രക്രിയ നടത്തിയത്.

Advertisment

publive-image

ചാംഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി.ലാല്‍മംഗായ്‌സാങി എന്ന 38കാരിക്കാണ് അടിയന്തര സാഹചര്യത്തില്‍ എം.എല്‍.എ. രക്ഷകനായത്. ലാല്‍മംഗായ്‌സാങിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു.

മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂകമ്ബം, കൊറോണ സാഹചര്യം എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മ്യാന്‍മര്‍ അതിര്‍ത്തിക്കു സമീപത്തെ വടക്കന്‍ ചാംഫായില്‍ ധിയാമസംഗ എത്തിയത്. ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയുടെ കാര്യം ഇദ്ദേഹം അറിഞ്ഞത്. ചാംഫായി ആശുപത്രിയിലെ ഡോക്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായിരുന്നു.

ഏകദേശം 200 കിലോമീറ്ററോളം അകലെയുള്ള ഐസ്വാളിലെ ആശുപത്രിയിലേക്ക് പോകാവുന്ന നിലയിലായിരുന്നില്ല ലാല്‍മംഗായ്‌സാങി ഉണ്ടായിരുന്നത്. ലാല്‍മംഗായ്‌സാങിയുടെ അവസ്ഥ അറിഞ്ഞ ഉടന്‍ ചാഫായി ആശുപത്രിയില്‍ എത്തിയ ധിയാമസംഗ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്. ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല.

യുവതിയുടെ ഭാഗ്യം കൊണ്ടാണ് താന്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നതെന്നും തന്റെ കടമ മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഒബ്‌സ്‌ട്രെിക്‌സ്- ഗൈനക്കോളജി വിദഗ്ധനായ ധിയാമസംഗ, നിയമസഭാംഗമായതിനു പിന്നാലെയാണ് മുഴുവന്‍ സമയ ഡോക്ടര്‍ ജോലിയോട് വിട പറഞ്ഞത്.

mla surgery 5
Advertisment