Advertisment

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി അയച്ചത് മോഷ്ടിച്ച ഫോണില്‍ നിന്ന്‌; സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശം; പ്രതിയെ തേടി പൊലീസ്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

കാ​യം​കു​ളം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച വ്യക്തി പ​ല സ്​​ത്രീ​ക​ളെ​യും വി​ളി​ച്ച്​ അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യി പൊ​ലീ​സ്. മോഷ്ടിച്ച ഫോണിൽ നിന്നാണ് ഇയാൾ പൊലീസിന് തലവേദന തീർത്തത്.

Advertisment

publive-image

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം പോ​യ ചേ​രാ​വ​ള്ളി സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ​ നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്​ ഭീഷണി സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പൊലീസ് കണ്ടെത്തിയിരുന്നു. ഭീഷണി സന്ദേശത്തെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച വൈ​കീ​​ട്ടോടെ ഫോൺ​ ഉ​ട​മ​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്തിരുന്നു. ഇതിൽ നിന്നാണ് ഫോ​ൺ മോ​ഷ​ണം പോ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.  നാ​ലു ​ദി​വ​സം മു​മ്പ് തന്റെ ഫോൺ മോ​ഷ​ണം പോ​യ​താ​ണെന്ന് ചേ​രാ​വ​ള്ളി കോ​ല​ട​ത്ത് ജ​ങ്ഷ​നി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി മൊ​ഴി ന​ൽ​കി.​ഫോ​ണി​ലൂ​ടെ പ​ര​സ്​​പ​ര​വി​രു​ദ്ധ കാ​ര്യ​ങ്ങ​ളാണ് മോഷ്ടാവ് പറയുന്നത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോയെന്ന് പൊ​ലീ​സി​ന്​ സം​ശ​യ​മു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ്​ സ്​​ത്രീ​ക​ളോ​ടും​ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ച്ച​ത്. ഫോ​ൺ സ്വി​ച്ഡ്​​ ഓ​ഫാ​ണ്. മോ​ഷ്​​ടാ​വി​നാ​യി അ​ന്വേ​ഷ​ണം ഊർ​ജി​ത​മാ​ക്കി​യ​താ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി പിഎ​സ് സാ​ബു അ​റി​യി​ച്ചു.

mobile robbery
Advertisment