Advertisment

പല സ്ഥലങ്ങളിലും മൊബൈല്‍ ടവറുകള്‍ വെള്ളത്തിലായി; വാര്‍ത്താവിനിമയ സൗകര്യം താറുമാറാകുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു

author-image
admin
New Update

Advertisment

അതിരൂക്ഷമായ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മൊബൈല്‍ ടവറുകള്‍ വെള്ളത്തിലായി. നിലവില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ ദുരിത മേഖലകളിലെ മാബൈല്‍ ടവറുകള്‍ വെള്ളത്തിലായിരിക്കുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 50ല്‍കൂടുതല്‍ ആളുകള്‍ കുടിങ്ങി കിടക്കുന്നിടത്ത് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഫ്‌ലോട്ടിങ് ഡിവൈസുകള്‍, ലൈഫ് ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍ എന്നിവ എയര്‍ ഡ്രോപ്പ് ചെയ്യുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

പമ്പയാര്‍ മുറിഞ്ഞൊഴുകുന്നത് കാരണം പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിട്ടുണ്ട്. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ബോട്ടുകളിലൂടെയും വള്ളങ്ങളിലൂടെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഇതോടെ അസാധ്യമായി മാറുകയാണ്. ജില്ലയില്‍ ഇതോടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്. ജനങ്ങളെ വള്ളങ്ങളിലും ബോട്ടുകളിലും രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ വെല്ലുവിളി ഇവ കരകളിലേക്ക് അടുപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ്.

21 പേരെ ഇതിനകം ജില്ലയില്‍ നിന്നു മാത്രം വ്യോമസേന രക്ഷപ്പെടുത്തി. ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങികിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

#pathanamthitta #keralafloods #emergencyhelprequests #pathanamthittafloods #emergency #keralafloods #helprequests
Advertisment