Advertisment

അമേരിക്കയുടെ മോഡേണ വാക്‌സിന്‍ മൂന്നുമാസം വരെ കോവിഡിനെ പ്രതിരോധിക്കും

New Update

കാലിഫോർണിയ: അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്സിന്‍ മൂന്നുമാസം വരെ പ്രതിരോധം തീര്‍ക്കുമെന്ന് പഠനം. മരുന്ന് 94.1 ശതമാനം ഫലം ചെയ്യുന്നതായാണ് കണ്ടെത്തല്‍.

Advertisment

publive-image

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജീസ് അന്‍ഡ് ഇന്‍ഫെക്ഷന്‍ നടത്തിയ പഠനത്തിലാണ് മനുഷ്യരിലെ പ്രതിരോധശേഷി വര്‍ദ്ധിച്ച മൂന്നുമാസം വരെ വൈറസിനെ അകറ്റിനിര്‍ത്താമെന്ന് കണ്ടെത്തിയത്.

34 പേരില്‍ മരുന്ന് പരീക്ഷിച്ച ശേഷമാണ് പുതിയ കണ്ടെത്തല്‍ നടത്തത്. 28 ദിവസത്തെ ഇടവേളകളില്‍ രണ്ട് ഇഞ്ചക്ഷനുകളിലാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയത്.

പ്രായം കുറഞ്ഞ ആളുകളേക്കാള്‍ പ്രായമേറിയവരാണ് കൂടുതല്‍ പ്രതിരോധശേഷി കാണിച്ചത്. 70 വയസ്സു വരെയുള്ളവരെ പിരീക്ഷണത്തിന് വിധേയമാക്കിയാണ് പഠനം പൂര്‍ത്തീകരിച്ചത്.

മറ്റൊരു വാക്സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍ ബയോടെക് 'മെസ്സെഞ്ചര്‍ റൈബോന്യൂക്ലിക് ആസിഡ്' എന്നപുത്തന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മരുന്ന് ഉത്പാദിപ്പിക്കുന്നത്. കൊഴുപ്പടങ്ങിയ ആര്‍.എന്‍.എ കുത്തിവച്ച് കോശങ്ങളില്‍ പ്രോട്ടീന്‍ എത്തിക്കുന്ന രീതിയാണിത്.

moderna vaccine
Advertisment