Advertisment

ഇന്ത്യ മുഴുവന്‍ കീഴടക്കി ബിജെപി മുന്നേറ്റം. തകര്‍ന്ന്‍ കോണ്‍ഗ്രസ്

New Update

ഡല്‍ഹി : കർണാടക, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളം ത്രിപുര പോലുള്ള ഏതാനും ചില ചെറു സംസ്ഥാനങ്ങളും ഒഴിച്ചാല്‍ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ഫലങ്ങള്‍ കൂടി പുറത്തു വന്നതോടെ ഇന്ത്യയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 14 ആകും.

Advertisment

ഗുജറാത്തില്‍ 22വര്‍ഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിര്‍ത്തിയപ്പോള്‍ ഹിമാചല്‍ പ്രദേശ് ബിജെപി കോണ്‍ഗ്രസ്സില്‍ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു.

publive-image

പൊതുവെ എല്ലാ തിരഞ്ഞെടുപ്പിലും ഭരണകക്ഷിയെ പുറത്താക്കുന്ന സ്വഭാവമാണ് ഹിമാചല്‍ പ്രദേശിനുള്ളതെങ്കില്‍ പോലും നോട്ട് അസാധുവാക്കലും ജിഎസ്ടിയും പോലുള്ള പ്രതികൂല സാഹചര്യങ്ങളില്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ ബിജെപിയിൽ വിശ്വാസം അർപ്പിച്ചുവെന്നത് നിസ്സാരമല്ല.

ജിഎസ്ടിയും നോട്ട് അസാധുവാക്കലും ഗുജറാത്തിലെ ബിസിനസ്സുകാരെ തളര്‍ത്തിയെന്ന വസ്തുത നിലനില്‍ക്കെ തന്നെയാണ് വ്യാപാരികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ബിജെപി വിജയിച്ചതെന്നതും ശ്രദ്ധേയമാണ്.

വര്‍ഷങ്ങളായി ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പാർട്ടി നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി തരംഗത്തിന് തുടക്കമിട്ടത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 18ഉം ബിജെപിയോ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോയാണ് ഭരിക്കുന്നത്.ഇതിൽ 14 സംസ്ഥാനങ്ങളില്‍ ബിജെപി ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് ഭരണത്തിലിരിക്കുന്നത്.

publive-imageഅരുണാചല്‍ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ് തുടങ്ങിയ രാജ്യത്തിന്റെ 100കോടിയോളം വരുന്ന ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യഭരണമാണുള്ളത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മുകശ്മീര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം നിലനില്‍ക്കുന്നത്.

ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ ബിജെപി മുന്‍പ് ഭരണത്തിലിരുന്നിട്ടുണ്ട്. മോദി പ്രഭാവം എന്ന ഒരൊറ്റ തുറുപ്പ് ചീട്ട് മുതലെടുത്ത് കൊണ്ട് ഇന്ത്യയുടെ സിംഹഭാഗവും ബിജെപിക്ക് കയ്യടക്കാനായെങ്കിലും കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസ്സോറാം, മേഘാലയ, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരിക്കല്‍ പോലും ബിജെപിയെ അധികാരത്തിലേറ്റിയിട്ടില്ല.

bjp congress politics
Advertisment