Advertisment

126നെതിരെ 325 - അവിശ്വാസ പ്രമേയം തള്ളി. കണക്കിലെ കളിയില്‍ മോഡി സര്‍ക്കാരിന് വിജയം. പ്രതിപക്ഷ ഐക്യം ഉണ്ടായില്ല

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ടി ഡി പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.  126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. ഇതോടെ കണക്കിലെ കളികളില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു .പ്രതിപക്ഷത്തിന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചതുമില്ല .

ടി ഡി പി അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. മോദി സര്‍ക്കാരിനെതിരെ അവതരിപ്പിക്കപ്പെട്ട ആദ്യ അവിശ്വാസപ്രമേയമായിരുന്നു ഇത്.

അതേസമയം സഭയില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സഭ സാക്ഷിയായി . സര്‍ക്കാരിന്‍റെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ഇത് ഒരവസരമായി എന്ന് പ്രതിപക്ഷത്തിന് അഭിമാനിക്കാം .

rahul gandhi modi gov
Advertisment