Advertisment

മോദി സുഹൃത്ത്; അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീട്; ഇന്ത്യന്‍ സമൂഹത്തെ വിശ്വസിക്കാം: യുഎഇ കിരീടാവകാശി

New Update

അബുദാബി:പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നു യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രധാനമന്ത്രിയെ സുഹൃത്തെന്നു വിശേഷിപ്പിക്കുന്നതിനൊപ്പം അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും കിരീടാവകാശി വ്യക്തമാക്കിയെന്നു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.

Advertisment

publive-image

‘യുഎഇയെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു. ഈ പങ്കിനെക്കുറിച്ചു യുഎഇയിലെ ഓരോ പൗരനും ഇന്ത്യക്കാരെ അഭിനന്ദിക്കും. ഇന്ത്യന്‍ സമൂഹത്തെ വിശ്വസിക്കാം’ ഗോഖല പറഞ്ഞു. ഇന്ത്യയുടെ കഠിനാധ്വാനവും വിശ്വാസയോഗ്യമായ പ്രവര്‍ത്തനവും കിരീടാവകാശി എടുത്തുപറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയില്‍ ലഭിച്ച സ്വീകരണം ഏറ്റവും ആദരവേറിയതാണ്. കിരീടാവകാശിയും രാജകുടുംബത്തിലെ പ്രമുഖരും വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു.

uae
Advertisment