Advertisment

വിദേശസഹായം സ്വീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയോട് നേരിട്ടുപറഞ്ഞ് നരേന്ദ്രമോദി

New Update

ദില്ലി: പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഫലപ്രദമാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തിരമായി 4796 കോടി സംസ്ഥാനം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് 5000 കോടിയും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എന്നാൽ വിദേശസഹായം സ്വീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി പറഞ്ഞു

Advertisment