Advertisment

കാലാവസ്ഥാ വ്യതിയാനം തീര്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേദങ്ങളിലേക്കുള്ള മടക്കം സഹായിക്കുമെന്ന് പ്രധാനമന്ത്രി

New Update

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം തീര്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വേദങ്ങളില്‍ പരിഹാരമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ ആത്മാവായും ജീവദാതാവായുമാണു വേദങ്ങള്‍ സൂര്യനെ പരിഗണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനു പരിഹാരം തേടുമ്പോള്‍ ഈ പരമ്പരാഗത ആശയങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് സഹായകരമാകുമെന്നും മോദി പറഞ്ഞു. രാജ്യാന്തര സൗരോര്‍ജ സഖ്യ ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

Advertisment

publive-image

എല്ലാ രാജ്യങ്ങള്‍ക്കും സൗരോര്‍ജ സാങ്കേതിക വിദ്യ ലഭ്യമാക്കുക, ഊര്‍ജ ഉപയോഗത്തിലെ സൗരോര്‍ജത്തിന്റെ പങ്ക് വര്‍ധിപ്പിക്കുക, സൗരോര്‍ജ മേഖലയില്‍ പുതിയ കണ്ടെത്തലുകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങി ലോകവ്യാപകമായ സൗരോര്‍ജ വിപ്ലവം സൃഷ്ടിക്കുന്നതിന് പത്തിന കര്‍മപരിപാടിയും മോദി മുന്നോട്ടുവച്ചു.

സൗരോര്‍ജ സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറാന്‍ ഫ്രാന്‍സും ഇന്ത്യയും ഇന്നലെ സുപ്രധാന കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെങ്കിലും പ്രസിഡന്റ് മൈത്രിപാല സിരിസേന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നു യുഎസ് പിന്മാറിയ ശേഷം, സൗരോര്‍ജം യഥേഷ്ടം ലഭ്യമായ 17 രാജ്യങ്ങള്‍ ചേര്‍ന്നു രൂപം നല്‍കിയതാണ് ഇന്റര്‍നാഷനല്‍ സോളര്‍ അലയന്‍സ്. ഇപ്പോള്‍ അംഗങ്ങളായുള്ളത് 121 രാജ്യങ്ങള്‍.

ഈ രാഷ്ട്രങ്ങളിലെ നേതാക്കളെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും സമ്മേളനത്തിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതുവഴി ഹരിത രാഷ്ട്രീയ (ഗ്രീന്‍ പൊളിറ്റിക്‌സ്) രംഗത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ അംഗീകാരം നേടിയെടുക്കുകയാണ്. 2030 ആകുമ്പോഴേക്കും 1000 ഗിഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ സൗരോര്‍ജ വൈദ്യുത പദ്ധതികള്‍ക്കു പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കാനും ഭാവി വികസനത്തിനു സഹായകമാവുകയും ചെയ്യുന്ന രാജ്യാന്തര സൗരോര്‍ജ സഖ്യ ഉച്ചകോടിക്ക് ഇന്നു രാവിലെയാണ് തുടക്കമായത്. സൗരോര്‍ജം വികസിപ്പിക്കുന്നതില്‍ ആധുനിക സാങ്കേതികവിദ്യ കൈവശമുള്ള ഫ്രാന്‍സും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 25 രാഷ്ട്രങ്ങ

Advertisment