Advertisment

പാർലമെന്റ് സ്തംഭനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി ഉപവാസ തന്ത്രവുമായി കര്‍ണ്ണാടകയിലേയ്ക്ക്. നീക്കം നിയമസഭാ ഇലക്ഷന്‍ ലക്ഷ്യമിട്ട്

New Update

publive-image

Advertisment

ഡല്‍ഹി : തുടർച്ചയായി പാർലമെന്റ് തടസപ്പെടുന്നതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഉപവസിക്കും. കർണാടകയിലെ ഹൂബ്ളിയിലാണ് മോദി ഏകദിന ഉപവാസം അനുഷ്ഠിക്കുക.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും ഉപവാസത്തിൽ പങ്കുചേരും. കൂടാതെ മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻഡിഎ എംപിമാർ അവരവരുടെ പാർലമെന്റ് മണ്ഡലങ്ങളിൽ ഉപവാസമിരിക്കുന്നുണ്ട്.

പടിവാതിൽക്കൽ എത്തിനിൽക്കുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മേൽക്കയ് ഉണ്ടാകുമെന്ന വിലയിരുത്തലുകൾക്കിടെയാണ് മോദിയുടെ പുതിയ നീക്കം.

ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാർലമെന്റ് സമ്മേളിച്ച 23 ദിവസവും സഭാ നടപടികൾ പൂർത്തിയാക്കാതെ പിരിയേണ്ടിവന്നിരുന്നു.

കാവേരി വിഷയത്തിൽ ഐഐഎഡിഎംകെ എംപിമാരും , തെലുങ്കാനക്ക് കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് ടിആർഎസ് എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സഭ പൂർണ സതംഭനാവസ്ഥയിലേക്ക് നീങ്ങിയത്.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ എൻഡിഎ എംപിമാർ 23 സമ്മേളന ദിനങ്ങളിലെ വേതനവും ബത്തയും തിരിച്ചു നൽകാൻ തീരുമാനിച്ചിരുന്നു.

96 ലക്ഷംകോടി രൂപയുടെ ധനാഭ്യർഥനയും ധനകാര്യ ബില്ലും ലോക്സഭ വെറും 25 മിനിറ്റുകൊണ്ടാണു പാസാക്കിയത്. പ്രതിപക്ഷവും ചില ഭരണകക്ഷി അംഗങ്ങളും ബഹളമുണ്ടാക്കുന്നതിനിടെ ചർച്ചയുണ്ടായതേയില്ല.

ചർച്ചചെയ്യാതെ ലക്ഷക്കണക്കിനു കോടി രൂപയുടെ നിർദേശങ്ങൾ അംഗീകരിക്കേണ്ടിവന്നതിന്റെപേരിൽ ഭരണ, പ്രതിപക്ഷങ്ങൾ പരസ്പരം പഴിചാരുകയാനുണ്ടായത്.

സർക്കാരിനെതിരെ ടിഡിപിയും വൈഎസ്ആർ കോൺഗ്രസ്സും കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ച ചെയ്യാതിരിക്കാൻ എഐഎഡിഎംകെ, ടിആർഎസ് എംപിമാരുമായി ബിജെപി നടത്തിയ ഒത്തുകളിയുടെ ഭാഗമായാണ് സഭാ സ്തംഭനം ഉണ്ടായതെന്നും അത് മറച്ചുവെക്കാനാണ് മോദിയുടെ ഉപവാസ നാടകമെന്നും വിമർശിച്ച് കോൺഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്.

ലോക്സഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽസമയം നടപടികൾ തടസ്സപ്പെട്ടതു കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ്. ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷം പതിനഞ്ചാം ലോക്സഭയുടെ നടപടികളുടെ 892 മണിക്കൂർ തടസ്സപ്പെടുത്തി. മോദിയുടെ ഉപവാസത്തിനെതിരെ പ്രതിപക്ഷം ഇക്കാര്യവും ആയുധമാക്കാനിടയുണ്ട്.

ദളിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ഡൽഹിയിൽ രാഹുൽ ഗാന്ധി നിരാഹാരമിരുന്നതിനു പിന്നാലെയാണ് മോദിയുടെ ഉപവാസം എന്നതും ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട് : അമല്‍ ടി എസ് 

karnadaka ele modi gov
Advertisment