Advertisment

അതിനെങ്കിലും അവര്‍ ഒന്നായി : മോഡിയുടെ സുരക്ഷക്കായി ഇസ്രായേലും പാലസ്തീനും ഇതാദ്യമായി കൈകോര്‍ത്തു

New Update

publive-image

Advertisment

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടു രണ്ടു ശതൃരാജ്യങ്ങള്‍ താല്‍ക്കാലികമായെങ്കിലും ഒന്നായി മാറിയ അപൂര്‍വ്വ സന്ദര്‍ഭം കൌതുകത്തോടെയാണ് ലോകം വീക്ഷിച്ചത്‌.

പ്രധാനമന്ത്രി നരേന്ദ്രമോഡി ( പാലസ്തീന്‍, UAE, ഒമാന്‍ ) എന്നീ മൂന്നു രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉള്ള തീരുമാനത്തിന്റെ അവസാന നിമിഷമാണ്‌ നാലാമത്തെ രാജ്യമായ ജോര്‍ദാന്‍ അതില്‍ കടന്നു കൂടിയത്.

ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് പാല്സ്തീനിലേക്ക് പോകാനിരുന്ന മോഡി അവസാനനിമിഷം ആ തീരുമാനം മാറ്റി ജോര്‍ദാനിലെ അമ്മാനില്‍ നിന്ന് റമ്മല്ലയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതിനു കാരണം ഇസ്രായേലിനും പാലസ്തീനും ഇന്ത്യ തുല്യമായ പരിഗണനയാണ് നല്‍കുന്നതെന്ന് ലോകത്തെ അറിയിക്കാനായിരുന്നു ലക്‌ഷ്യം.

വെള്ളിയാഴ്ച രാത്രി അമ്മാനില്‍ തങ്ങിയ മോഡി ജോര്‍ദാന്‍ സര്‍ക്കാര്‍ നല്‍കിയ ഹെലികോപ്റ്ററില്‍ പാലസ്തീനിലെ റമല്ലയിലേക്ക് പോകുകയായിരുന്നു. ഈ യാത്രയാണ് ഇപ്പോള്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്.

publive-image

നരേന്ദ്രമോഡിയെയും കൊണ്ട് പറന്നുയര്‍ന്ന ജോര്‍ ദാന്റെ ഹെലികോപ്റ്ററിന് ആകാശത്തുടനീളം റമല്ല വരെ സുരക്ഷാകവചം ഒരുക്കിയത് ഇസ്രായേലിന്റെ എയര്‍ഫോര്‍സ് വിമാനങ്ങളും ഹെലികോപ്റ്ററു കളും ആയിരുന്നു. റമല്ലയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയശേഷം സുരക്ഷാച്ചുമതല പാലസ്തീന്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇസ്രായേല്‍, ജോര്‍ദാന്‍,പാലസ്തീന്‍ സര്‍ക്കാരുകളുടെ കൂട്ടായ തീരുമാനമായിരുന്നു ഇതിനുപിന്നില്‍. മോഡിക്ക് നല്‍കിയ സുരക്ഷയ്ക്ക് പാലസ്തീന്‍ പ്രസിഡണ്ട്‌ മഹമൂദ് അബ്ബാസ് ഇസ്രായേലിനു നന്ദി അറിയുക്കുകയും ചെയ്തു.

നരേന്ദ്രമോഡി പാലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രാധാനമാന്ത്രിയാണ്.കൂടാതെ ഇസ്രായേല്‍ ,പാലസ്തീന്‍ രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രാധാനമന്ത്രിയും മോഡിതന്നെ.

ഇസ്രായേല്‍ - പാലസ്തീന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ സഹകരണത്തിന്റെ ഒരു പുതിയ സംസ്ക്കാരം രൂപപ്പെട്ടതിന്റെ ക്രെഡിറ്റ് മോഡിക്കുക്കൂടി അവകാശപ്പെട്ടതാണ്.

modi gov
Advertisment