Advertisment

മുഹമ്മദ് ഷാഹിദ് ആലം ജിദ്ദയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ; ഡിസംബറിനുള്ളിൽ ചുമതലയേൽക്കും

New Update

ജിദ്ദ: കഴിഞ്ഞ ജൂലൈ മുതൽ ഒഴിഞ്ഞു കിടക്കുന്ന ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ പദവിയിൽ ജാർഖണ്ഡ്, ധൻബാദ് സ്വദേശി മുഹമ്മദ് ഷാഹിദ് ആലം ഐ എഫ് എസ് നിയമിതനായി. വെള്ളിയാഴ്ചയാണ് ജിദ്ദയിലെ പുതിയ കോൺസൽ ജനറൽ നിയമനം സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ സേവനം അനുഷ്ഠിക്കുന്ന മുഹമ്മദ് ഷാഹിദ് ആലം ഡിസംബറിനുള്ളിൽ ജിദ്ദയിലെത്തി കോൺസൽ ജനറൽ ചുമതല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisment

publive-image

ജിദ്ദയിൽ തന്നെ ഡെപ്യൂട്ടി കോൺസൽ ജനറൽ, ഹജ്ജ് കോൺസൽ എന്നീ പദവികളിൽ ഇതിന് മുമ്പ് മുഹമ്മദ് ഷാഹിദ് ആലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ‌ജിദ്ദയിലെ സേവനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങിയത്.

ജിദ്ദയിലെ സേവനങ്ങൾക്ക് പുറമെ, ഡൽഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, അബുദാബി ഇന്ത്യൻ എംബസി എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ധൻബാദിലെ ഇംപീരിയൽ സ്‌കൂൾ ഓഫ് ലേണിംഗ്, ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ജവാഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ഷാഹിദ് ആലം 2010 ലാണ് ഐ എഫ് എസ് കരസ്ഥമാക്കിയത്.

കഴിഞ്ഞ ജൂലൈ ആറിന് മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് ജിദ്ദയിലെ കോൺസൽ ജനറൽ പദവിയിലെ സേവനം പൂർത്തിയാക്കി ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് മടങ്ങിയതിനെ തുടർന്ന് ബിഹാർ സ്വദേശി സദർ എ ആലമിനെ തൽസ്ഥാനത്തു നിയമിച്ചിരുന്നുവെങ്കിലും അന്നേരം ജനീവയിലുള്ള അദ്ദേഹം ജിദ്ദയിലെത്തി സ്ഥാനം ഏൽക്കുകയുണ്ടായില്ല.

Advertisment