Advertisment

ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന സത്യം മോഹന്‍ ഭാഗവതിന് അറിയാം; എന്നാല്‍ അദ്ദേഹത്തിന് തുറന്നു പറയാന്‍ ഭയമാണെന്ന് രാഹുല്‍ ഗാന്ധി

New Update

publive-image

ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന സത്യം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനറിയാമെന്നും എന്നാല്‍ അദ്ദേഹത്തിന് ഇക്കാര്യം തുറന്നു പറയാന്‍ പേടിയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കേന്ദ്രസര്‍ക്കാരിന്റെയും ആര്‍.എസ്.എസിന്റെയും അനുവാദത്തോടെയാണ് ചൈന നമ്മുടെ മണ്ണ് പിടിച്ചെടുത്തതെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആരോപിച്ചു. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ശക്തിമായി പ്രതിരോധിച്ചുവെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.

Advertisment