Advertisment

കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാല്‍; മംഗലാപുരത്തെ ഹോട്ടല്‍മുറിയിലെ ചടങ്ങ് ഗംഭീരമാക്കാന്‍ നിവിനും റോഷനും എത്തി

author-image
ഫിലിം ഡസ്ക്
New Update

മംഗലാപുരം: മോഹന്‍ലാലിനും നിവിനുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് സമീര്‍ ഹംസ. മംഗലൂരുവിലെ ഹോട്ടലില്‍ മോഹന്‍ലാലും നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒത്തുകൂടി. തീര്‍ത്തും വ്യത്യസ്തമായി കേക്ക് മുറിച്ച് കൂട്ടുകാരന്‍ കണ്ണുകളിലുണ്ടെന്ന് കാട്ടി ആഘോഷം.

Advertisment

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാക്കുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഇതിലാണ് ഇത്തിക്കരപക്കിയുടെ അതിഥി വേഷവുമായി മോഹന്‍ലാല്‍ നിറയുന്നത്. ഇതിനിടെയാണ് മോഹന്‍ലാലിന്റെ കുടുംബ സുഹൃത്തായ സമീര്‍ ഹംസയുടെ പിറന്നാള്‍ ആഘോഷത്തിന് മംഗലുരുവിലെ ഹോട്ടല്‍ വേദിയാകുന്നത്.

publive-image

കേക്ക് മുറിച്ചത് മോഹന്‍ലാലാണ്. സൂപ്പര്‍താരം സമീറിന് അത് പകര്‍ന്ന് നല്‍കി. ഹാപ്പി ബെര്‍ത്തഡേ പറഞ്ഞ് നിവിന്‍ പോളിയും റോഷനും. അങ്ങനെ അടിപൊളിയായി പിറന്നാള്‍ ആഘോഷം. ഈ മാസം ആദ്യമാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം മോഹന്‍ലാല്‍ ചേര്‍ന്നത്. ശിവരാത്രി ദിവസമെത്തിയ മോഹന്‍ലാലിനെ മധുരം നല്‍കി താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചിരുന്നു. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. പിന്നീട് ഇത്തിക്കരപ്പക്കിയും കൊച്ചുണ്ണിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

രോമാഞ്ചം ഉണ്ടാക്കുന്ന കൂട്ടുകെട്ട്’ എന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇത്തിക്കരപ്പക്കിയും കൊച്ചുണ്ണിയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തിയത്. ഇതേ പ്രതികരണം തന്നെയാണ് സമീര്‍ ഹംസയുടെ പിറന്നാള്‍ ആഘോഷ ചിത്രത്തിനും സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

Advertisment